Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗൃഹനാഥനെ വൃഷണം...

ഗൃഹനാഥനെ വൃഷണം മുറിച്ച്​ കൊല്ലാൻ ശ്രമിച്ച കേസ്: പ്രതികൾ പിടിയിലായതായി സൂചന

text_fields
bookmark_border
തുറവൂർ: ഗൃഹനാഥനെ മർദിച്ച് ബ്ലേഡുകൊണ്ട് വൃഷണം മുറിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതികൾ പിടിയിലായതായി സൂചന. കോടംതുരുത്ത് സ്വദേശികളായ ലെനിൻ (30), സുഹൃത്തുക്കളായ വിഷ്ണു (29), മിഥുൻ (35) എന്നിവരെയാണ് കുത്തിയതോട് സി.ഐ കെ. സജീവ​െൻറ നേതൃത്വത്തിൽ പൊലീസ് പിടികൂടിയതെന്നാണ് അറിയുന്നത്. എന്നാൽ, പൊലീസി​െൻറ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ് കോടംതുരുത്ത് പഞ്ചായത്ത് ചിറ്റിലക്കാട് ബാബുവിനെ (46) മൂന്നുപേർ ചേർന്ന് ക്രൂരമായി മർദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തത്. കോൺക്രീറ്റ് ജോലി കരാറെടുത്ത് ചെയ്യുന്ന ബാബുവി​െൻറ പണിക്കാരനായിരുന്നു പ്രതികളിലൊരാളായ ലെനിൻ. ഇവർ പിണക്കത്തിലാവുകയും ലെനിനെ പണിക്ക് വിളിക്കാതാവുകയും ചെയ്തതി​െൻറ പ്രതികാരമായാണ് കൊലപ്പെടുത്താൻ ശ്രമം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. വൃഷണത്തിൽ ഗുരുതര പരിക്കേറ്റ ബാബുവിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ മുറിവുകൾ തുന്നിക്കെട്ടിയശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 32 തുന്നിക്കെട്ടുകളുള്ള ബാബുവി​െൻറ സ്ഥിതി ഗുരുതരമാണ്. പഞ്ചായത്ത് എംപ്ലോയീസ് ഒാർഗനൈസേഷൻ സമ്മേളനം അമ്പലപ്പുഴ: കേരള പഞ്ചായത്ത് എംപ്ലോയീസ് ഒാർഗനൈസേഷൻ ജില്ല സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ. ബാബു ഉദ്ഘാടനം ചെയ്തു. ഉയർന്ന തസ്തികകളിൽ നിയമനം നടത്താത്തതിൽ സമ്മേളനം പ്രതിഷേധിച്ചു. എസ്. വിജയ് അധ്യക്ഷത വഹിച്ചു. തൃക്കുന്നപ്പുഴ പ്രസന്നൻ, കെ. കമലോദ്ഭവൻ, എം.എൻ. സജീഷ്കുമാർ, സാജു പത്രോസ്, ലെജു ശശിധരൻ, മനോജ് ബാബു, പി. അനിൽ, ബി. ദിലീപ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എസ്. സിറോഷ് (പ്രസി), മനോജ്ബാബു (സെക്ര), ബി. ദിലീപ് (ട്രഷ).
Show Full Article
TAGS:LOCAL NEWS 
Next Story