Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹരിത കർമസേന...

ഹരിത കർമസേന പരിശീലനത്തിന് തുടക്കം

text_fields
bookmark_border
മൂവാറ്റുപുഴ: നഗരസഭയില്‍ ആരംഭിച്ച ഹരിത കർമസേന പരിശീലന പരിപാടിയുടെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിർവഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സൻ ഉഷ ശശിധരന്‍ അധ്യക്ഷത വഹിച്ചു. ജില്ല ശുചിത്വ മിഷനിലെ വിദഗ്ധരായ ഇ.എ. ഇബ്രാഹിം, സ്‌കറിയ ജോര്‍ജ് എന്നിവര്‍ ക്ലാസെടുത്തു. വൈസ്‌ ചെയര്‍മാന്‍ പി.കെ. ബാബുരാജ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ എം.എ. സഹീര്‍, ഉമാമത്ത് സലീം, സി.എം. സീതി, രാജി ദിലീപ്, പ്രമീള ഗിരീഷ് കുമാര്‍ തുടങ്ങിയവർ പങ്കെടുത്തു. നഗരസഭ പ്രദേശത്ത് മാലിന്യനിക്ഷേപം ഇല്ലാതാക്കുകയെന്ന ലക്ഷ്യം കൈവരിക്കാൻ സ്ഥാപനങ്ങളില്‍നിന്നും വീടുകളില്‍നിന്നും മാലിന്യം തരംതിരിച്ച് എടുക്കുക, ജൈവമാലിന്യം ഉറവിടത്തില്‍തന്നെ സംസ്‌കരിക്കുക, മറ്റ് മാലിന്യം റീസൈക്ലിങ് സ്ഥാപനങ്ങള്‍ക്ക് നല്‍കുക എന്നിവയാണ് ഹരിത കർമസേനയുടെ ഉത്തരവാദിത്തം. പൊതുനിരത്തിൽ മാലിന്യം വലിച്ചെറിയുന്നതും പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതും തടയുക എന്നതും സേനയുടെ ചുമതലയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story