Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅടിവാട്ട്​ പാലത്തി​െൻറ ...

അടിവാട്ട്​ പാലത്തി​െൻറ സംരക്ഷണഭിത്തി ഇടിഞ്ഞു

text_fields
bookmark_border
മൂവാറ്റുപുഴ: തിരക്കേറിയ ചെറുവട്ടൂർ-പായിപ്ര റോഡിലെ അടിവാട്ട് പാലത്തി​െൻറ സംരക്ഷണഭിത്തി ഇടിഞ്ഞ് ദുരന്തഭീതി ഉയർന്നിട്ടും നടപടി സ്വീകരിക്കാതെ പൊതുമരാമത്ത് വകുപ്പ്. സ്വകാര്യ ബസുകൾ അടക്കം നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാലത്തോട് ചേർന്ന ഒരുവശത്തെ കൽക്കെട്ടാണ് ദിവസങ്ങൾക്ക് മുമ്പ് ഇടിഞ്ഞ് തോട്ടിൽ പതിച്ചത്. 20 അടി ഉയരത്തിലുള്ള കൽക്കെട്ട് കനത്ത മഴയിൽ ഇടിയുകയായിരുന്നു. വീതി കുറഞ്ഞ പാലവും റോഡും നവീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ട് നാളുകളായി. ഇതിനിടെയാണ് സംരക്ഷണഭിത്തി നിലംപൊത്തിയത്. മഴ തുടർന്നാൽ ഭിത്തിയും റോഡും തകരാൻ സാധ്യതയേറെയാണ്. ഒരു വാഹനത്തിന് പോകാൻ മാത്രം വീതിയുള്ള പാലം ജീർണാവസ്ഥയിലായിട്ടും ഏറെ നാളായി. ഭീതിയോടെയാണ് ആളുകൾ ഇതുവഴി സഞ്ചരിക്കുന്നത്. വാഹനങ്ങൾ പോകുേമ്പാൾ മണ്ണിടിഞ്ഞാൽ വൻ ദുരന്തമുണ്ടാകും. എം.എൽ.എ അടക്കമുള്ളവർ സ്ഥലം സന്ദർശിച്ച് ആഴ്ചകൾ കഴിെഞ്ഞങ്കിലും തുടർ നടപടിയുണ്ടായില്ല. അരനൂറ്റാണ്ട് മുമ്പാണ് അടിവാട്ട് പാലം നിർമിച്ചത്. തിരക്കിനനുസൃതമായി പാലം നവീകരിക്കേണ്ടിയിരുെന്നങ്കിലും ജനപ്രതിനിധികളുടെ ജാഗ്രതക്കുറവ് മൂലം നടന്നില്ല. പാലത്തി​െൻറ 30 മീറ്റർ മാത്രം അടുത്താണ് ചെറുവട്ടൂർ ടൗൺ. ആലുവ-മൂന്നാർ റോഡിൽനിന്ന് നെല്ലിക്കുഴി വഴി എം.സി റോഡിലേക്കുള്ള ലിങ്ക് റോഡ് കൂടിയാണ് പാലം വഴിയുള്ള പാത. ഒരുവർഷം മുമ്പുതന്നെ പാലത്തി​െൻറ കെട്ടിന് ഇടിവ് സംഭവിച്ചിരുന്നു. നാട്ടുകാർ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും അധികൃതർ അനങ്ങിയില്ല.
Show Full Article
TAGS:LOCAL NEWS 
Next Story