Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബഡ്സ് സ്കൂൾ സംസ്ഥാനതല...

ബഡ്സ് സ്കൂൾ സംസ്ഥാനതല ഉദ്ഘാടനം ഏഴിന്​

text_fields
bookmark_border
ചെങ്ങന്നൂർ: ജന്മനായുള്ള ഓട്ടിസം ഉൾെപ്പടെയുള്ള ജനിതക വൈകല്യങ്ങളുള്ള കുട്ടികളുടെ സമഗ്ര വിദ്യാഭ്യാസം ലക്ഷ്യം വെക്കുന്ന സംരംഭമായ ബഡ്സ് സ്കൂളി​െൻറ സംസ്ഥാനതല ഉദ്ഘാടനം ഏഴിന് മന്ത്രി ഡോ. കെ.ടി. ജലീൽ ചെങ്ങന്നൂരിൽ നിർവഹിക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ കെ.കെ. രാമചന്ദ്രൻ നായർ എം.എൽ.എ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ലയൺസ് ക്ലബുകളുമായി സഹകരിച്ച് കുടുംബശ്രീ മിഷ​െൻറ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി ഇത്തരത്തിെല പത്ത് പകൽ സ്കൂളുകളാണ് ആരംഭിക്കുന്നത്. മംഗോളിസം, റെറ്റ് സിൻഡ്രം തുടങ്ങിയ ഭിന്നശേഷിക്കാരായ 12 വയസ്സുവരെയുള്ള കുട്ടികളെയാണ് ഇവിടെ ആദ്യഘട്ടത്തിൻ പ്രവേശിപ്പിക്കുന്നത്. ലയൺസ് ക്ലബ് കെട്ടിടത്തിൽ ആദ്യത്തെ മൂന്നുവർഷം പ്രവർത്തിക്കും. ഇതിനിെട, സർക്കാറും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ സ്വന്തമായി കെട്ടിടം നിർമിക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്. ചെങ്ങന്നൂർ നഗരസഭയിൽ 264 പേരടക്കം നിയോജക മണ്ഡലത്തിൽ 2340ഉം ജില്ലയിൽ 15,000 കുട്ടികളെയാണ് ഈ വിഭാഗത്തിൽ കണ്ടെത്തിയിട്ടുള്ളത്. ചെങ്ങന്നൂരിനുപുറമെ ബുധനൂർ, ചെറിയനാട്, പത്തനംതിട്ടയിൽ വി. കോട്ടയം ഗ്രാമത്തിലെ കൈപ്പട്ടൂരിലും കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി, കുറിച്ചി, പാലാ, അന്തിനാട്ടിലെ കൊല്ലപ്പള്ളി, കടുത്തുരുത്തി, രാമപുരം എന്നിവിടങ്ങളിലാണ് ക്ലബി​െൻറ 10 സ്കൂളുകൾ ആരംഭിക്കുന്നതെന്ന് ലയൺസ് ഭാരവാഹികളായ ഡോ. പി.ജി.ആർ. പിള്ള, ജി. വേണുകുമാർ, ആർ. വെങ്കിടാചലം, ഡോ. എ.പി. ശ്രീകുമാർ, എം.പി. പ്രതിപാൽ, ഹരി അയ്യപ്പൻ പിള്ള, എസ്. ബാലചന്ദ്രൻ നായർ എന്നിവർ പറഞ്ഞു. വൈകീട്ട് അഞ്ചിന് ചെങ്ങന്നൂർ തെക്കേനടയിെല മാരുതി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കുടുംബശ്രീ മിഷൻ ഡയറക്ടർ എസ്. ഹരികിഷോർ പദ്ധതി വിശദീകരിക്കും. വാക് ഇൻ ഇൻറർവ്യൂ ആലപ്പുഴ: ജില്ല കാൻസർ കെയർ സൊസൈറ്റിയുടെ കീഴിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവർത്തിക്കുന്ന സി.ടി സ്കാൻ സ​െൻററിലെ സെക്യൂരിറ്റി സ്റ്റാഫിനെ നിയമിക്കാനുള്ള വാക് ഇൻ ഇൻറർവ്യൂ ഇൗ മാസം 18ന് രാവിലെ 11ന് നടക്കും. കരാർ അടിസ്ഥാനത്തിൽ മൂന്ന് ഒഴിവ് ഉണ്ട്. 50 വയസ്സിൽ താഴെയുള്ള വിമുക്തഭടന്മാരായ പുരുഷന്മാർക്കാണ് നിയമനം. താൽപര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി ഓഫിസിൽ അഭിമുഖത്തിന് എത്തണം. ലൈഫ് സർട്ടിഫിക്കറ്റ് നൽകണം ആലപ്പുഴ: ജില്ലയിൽ പത്രപ്രവർത്തക, പത്രപ്രവർത്തകേതര പെൻഷൻ വാങ്ങുന്നവർ ഇൗ മാസം 30നകം ലൈഫ് സർട്ടിഫിക്കറ്റ് ജില്ല ഇൻഫർമേഷൻ ഓഫിസിൽ നൽകണം. ഫോൺ: 0477 2251349.
Show Full Article
TAGS:LOCAL NEWS 
Next Story