Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരള വാഴ്സിറ്റി...

കേരള വാഴ്സിറ്റി വാർത്തകൾ​

text_fields
bookmark_border
ബി.ആര്‍ക്ക് ടൈംടേബിള്‍ തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ ഒന്നും രണ്ടും സെമസ്റ്റര്‍ ബി.ആര്‍ക്ക് (2013 സ്‌കീം -സപ്ലിമ​െൻററി) ഡിഗ്രി പരീക്ഷയുടെ (നവംബര്‍ 2017) ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in). എല്‍എല്‍.ബി വൈവ ടൈംടേബിള്‍ ആറാം സെമസ്റ്റര്‍ യൂനിറ്ററി (ത്രിവത്സര എല്‍എല്‍.ബി) കോഴ്‌സി​െൻറ വാചാപരീക്ഷ പാറശ്ശാല സി.എസ്.ഐ ഇൻസ്റ്റിറ്റ്യൂട്ടില്‍ ഇൗമാസം 13നും തിരുവനന്തപുരം ഗവ. േലാ കോളജില്‍ ഇൗമാസം 14,15,16,17 തീയതികളിലും തിരുവനന്തപുരം േലാ അക്കാദമി േലാ കോളജില്‍ ഇൗമാസം 20, 21, 22, 23, 24 തീയതികളിലും നടത്തും. വിശദ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. മേഴ്‌സിചാന്‍സ് അനുവദിച്ചു ബി.എ/ബി.എസ്സി/ബി.കോം റീസ്ട്രക്‌ചേര്‍ഡ്/വൊക്കേഷണല്‍ വിഭാഗത്തില്‍പെട്ട 22 കോഴ്‌സുകള്‍ക്കും ബി.സി.എ (എസ്.ഡി.ഇ), ബി.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ് (എസ്.ഡി.ഇ) കോഴ്‌സുകള്‍ക്കും 2008 അഡ്മിഷന്‍ വരെയുള്ളവര്‍ക്ക് മേഴ്‌സി ചാന്‍സ് അനുവദിച്ചു. വിജ്ഞാപനം ഉടന്‍. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. എം.ഫില്‍ സീെറ്റാഴിവുകള്‍ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ്, ഡമോഗ്രഫി, ഫ്യൂചര്‍ സ്റ്റഡീസ്, കെമസ്ട്രി, എന്‍വയണ്‍മ​െൻറല്‍ സയന്‍സ്, ജിയോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, ലിംഗ്വിസ്റ്റിക്‌സ് വകുപ്പുകളില്‍ എസ്.സി/എസ്.ടി വിഭാഗങ്ങളില്‍ ഏതാനും ഒഴിവുകളുണ്ട്. താൽപര്യമുള്ള വിദ്യാർഥികള്‍ ഇൗമാസം ഒമ്പതിന് രാവിലെ 10.30ന് അതാത് പഠനവകുപ്പുകളില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലെ ബോട്ടണി, കെമസ്ട്രി, മലയാളം, മാത്തമാറ്റിക്‌സ്, സുവോളജി വകുപ്പുകളില്‍ എസ്.സി വിഭാഗത്തിലും കെമസ്ട്രി, ഇക്കണോമിക്‌സ്, ഹിന്ദി, മലയാളം എന്നീ വകുപ്പുകളില്‍ എസ്.ടി വിഭാഗത്തിലും ഒഴിവുകളുണ്ട്. താൽപര്യമുള്ള വിദ്യാർഥികള്‍ ഇൗമാസം 10ന് രാവിലെ 10.30ന് അതാതു വകുപ്പുകളില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. എല്‍എല്‍.ബി ഫലം ആഗസ്റ്റില്‍ നടത്തിയ പത്താം സെമസ്റ്റര്‍ പഞ്ചവത്സര ബി.എ എല്‍എല്‍.ബി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കും പുനര്‍മൂല്യനിര്‍ണയത്തിനും ഇൗമാസം 24 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. എം.എഡ് പരീക്ഷ രണ്ടാം സെമസ്റ്റര്‍ എം.എഡ് (നോണ്‍ സി.എസ്.എസ്- 2014 സ്‌കീം) ഡിഗ്രി പരീക്ഷക്ക് ഇൗമാസം 20 വരെ പിഴകൂടാതെയും (50 രൂപ പിഴയോടെ 22, 125 രൂപ പിഴയോടെ 24) ഫീസടയ്ക്കാം.
Show Full Article
TAGS:LOCAL NEWS 
Next Story