Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയാത്രക്കിടെ...

യാത്രക്കിടെ ബസില്‍നിന്ന് വീണ് ചലനശേഷി നഷ്​ടപ്പെട്ടയാൾ ചികിത്സക്ക്​ സഹായം തേടുന്നു

text_fields
bookmark_border
അങ്കമാലി: യാത്രക്കിടെ ബസില്‍നിന്ന് വീണ് പരിക്കേറ്റ് ചലനശേഷി നഷ്ടപ്പെട്ട ഗൃഹനാഥന്‍ ചികിത്സക്ക് സഹായം തേടുന്നു. അങ്കമാലി നായത്തോട് വാടകവീട്ടില്‍ താമസിക്കുന്ന മേനാച്ചേരി ഉറുമീസ് ജോര്‍ജാണ് (52) കനിവ് തേടുന്നത്. പാചകജോലിയുടെ ഭാഗമായി അയല്‍ സംസ്ഥാനത്ത് യാത്ര ചെയ്യവെയാണ് അപകടമുണ്ടാവുകയും കഴുത്തിലെ ഞരമ്പുകള്‍ക്ക് ക്ഷതമേല്‍ക്കുകയും ചെയ്തത്. ഞരമ്പുകള്‍ക്കേറ്റ ആഘാതത്തില്‍ അരക്കുതാഴെ തളരുകയും ചെയ്തു. വിദഗ്ധ ശസ്ത്രക്രിയയിലൂടെ പഴയ രീതിയിലാക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇതിന് എട്ട് ലക്ഷത്തോളം രൂപ വേണ്ടിവരും. സ്വന്തമായി തുണ്ടുഭൂമിപോലുമില്ലാത്ത, രണ്ട് വിദ്യാര്‍ഥികളുടെ പിതാവുകൂടിയായ ഉറുമീസ് ജോര്‍ജി​െൻറ ചികിത്സക്ക് പണം കെണ്ടത്താന്‍ കവരപ്പറമ്പ് എല്‍.എഫ് ചര്‍ച്ച് വികാരി തോമസ് കരിയിലി​െൻറ പേരില്‍ ഫെഡറൽ ബാങ്ക് അങ്കമാലി ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 10020100479951. െഎ.എഫ്.എസ്.സി: FDRL0001002. ഫോണ്‍-: 9495691397.
Show Full Article
TAGS:LOCAL NEWS 
Next Story