Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right​െതാ​​ഴിലാളി ദ്രോഹ^...

​െതാ​​ഴിലാളി ദ്രോഹ^ രാജ്യദ്രോഹ നയങ്ങൾക്കെതിരായി ശക്തമായ മ​ുന്നേറ്റം വേണം^ മന്ത്രി കടന്നപ്പള്ളി

text_fields
bookmark_border
െതാഴിലാളി ദ്രോഹ- രാജ്യദ്രോഹ നയങ്ങൾക്കെതിരായി ശക്തമായ മുന്നേറ്റം വേണം- മന്ത്രി കടന്നപ്പള്ളി കൊച്ചി: കേന്ദ്രസർക്കാറി​െൻറ െതാഴിലാളി ദ്രോഹ- രാജ്യദ്രോഹ നയങ്ങൾക്കെതിരായി ശക്തമായ മുന്നേറ്റം സംഘടിപ്പിക്കേണ്ട സമയമാണിതെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. ട്രേഡ് യൂനിയൻ സംയുക്തസമിതി നേതൃത്വത്തിൽ ഒമ്പത്, 10, 11 തീയതികളിൽ ഡൽഹിയിൽ നടത്തുന്ന മഹാധർണയിൽ പെങ്കടുക്കാൻ ഇന്ത്യൻ നാഷനൽ ലേബർ േകാൺഗ്രസ് (െഎ.എൻ.എൽ.സി) പ്രവർത്തകർ ഡൽഹിയിലേക്ക് യാത്ര തിരിക്കുന്നതിനോടനുബന്ധിച്ച് നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജാഥ ക്യാപ്റ്റൻ കൂടിയായ െഎ.എൻ.എൽ.സി സംസ്ഥാനപ്രസിഡൻറ് എം. ഉണ്ണികൃഷ്ണന് പതാക കൈമാറി. സംസ്ഥാന ജനറൽസെക്രട്ടറിമാരായ മാത്യൂസ് കോലഞ്ചേരി, എ. അബ്ദുൽഖാദർ, പി.വി. മോഹനൻ, പി.ജി. ഗോപി, വി.വി. സന്തോഷ്, പി.കെ. ഹരിദാസ്, പി.കെ. വിനോദ്, ബി.എ. അഷ്റഫ്, ആൻറണി രാജു എന്നിവർ സംസാരിച്ചു. െഎ.എൻ.എൽ.സി. എറണാകുളം ജില്ല പ്രസിഡൻറ് എം. ജീവകുമാർ സ്വാഗതവും ആലപ്പുഴ ജില്ല പ്രസിഡൻറ് എസ്. ബാബു നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story