Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതോമസ്​ ചാണ്ടി...

തോമസ്​ ചാണ്ടി വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട്​ ശരി ^പി.സി. ജോർജ്​

text_fields
bookmark_border
തോമസ് ചാണ്ടി വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് ശരി -പി.സി. ജോർജ് ആലപ്പുഴ: തോമസ് ചാണ്ടി വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയ​െൻറ നിലപാട് ശരിയാണെന്ന് പി.സി. ജോർജ് എം.എൽ.എ. ത​െൻറ മന്ത്രിസഭയിലെ ഒരംഗത്തിനെതിരെ മറ്റാരെങ്കിലും നിശ്ചയിക്കുന്ന അജണ്ടയുടെ പിറകെ പോകാത്ത പിണറായിയുടെ സമീപനത്തെ അഭിനന്ദിക്കുന്നു. മാധ്യമങ്ങേളാ മറ്റോ അജണ്ട നിശ്ചയിക്കേണ്ട കാര്യമില്ല. മുമ്പ് മറ്റുപലയിടത്തും വമ്പൻ കൈയേറ്റങ്ങൾ നടന്നിട്ടുണ്ടെന്നും അതേക്കുറിച്ച് മൗനം പാലിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വാർത്തലേഖകരോട് പറഞ്ഞു. തോമസ് ചാണ്ടി രാജിവെക്കണമോ എന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്. തോമസ് ചാണ്ടി കുറ്റക്കാരനാണെന്ന് നിയമം കണ്ടെത്തിയാൽ ഉചിത നടപടി മുഖ്യമന്ത്രി സ്വീകരിക്കും. കൊല്ലം കായൽ കൈയേറി വലിയ റിസോർട്ട് നിർമിക്കുന്നതും കുമരകെത്ത കായൽ കൈയേറ്റവുമൊന്നും ആരും കാണുന്നിെല്ലന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story