Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഞാറക്കലില്‍ മാലിന്യം...

ഞാറക്കലില്‍ മാലിന്യം നീക്കംചെയ്യല്‍ കൈയാങ്കളിയിലെത്തി; വനിത പഞ്ചായത്ത്​ അംഗത്തിന് മര്‍ദനമേറ്റു

text_fields
bookmark_border
വൈപ്പിന്‍: ഞാറക്കല്‍ പൊലീസ് സ്റ്റേഷന് സമീപം സംസ്ഥാനപാത വക്കില്‍ പ്രവര്‍ത്തിക്കുന്ന പൂച്ച മാര്‍ക്കറ്റിനോട് ചേര്‍ന്ന് കിടന്ന മാലിന്യം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം കൈയാങ്കളിയിലെത്തി. ഗ്രാമപഞ്ചായത്ത് വനിത അംഗമടക്കം മൂന്നുപേര്‍ ഞാറക്കല്‍ താലൂക്ക് ആശുപത്രിയില്‍. മാര്‍ക്കറ്റിന് സമീപവാസിയായ എക്‌സൈസ് ഉദ്യോഗസ്ഥന്‍ നികത്തിത്തറ അരുണി​െൻറ ഭവന നിര്‍മാണത്തിലെ അവശിഷ്ടമാണ് വീടിന് പുറത്ത് കുറെ നാളുകളായി കിടന്നിരുന്നത്. മാര്‍ക്കറ്റ് വീടിന് മുന്നിലേക്കുകൂടി നീളാതിരിക്കാന്‍ അത് നീക്കം ചെയ്തിരുന്നില്ല. അരുണി​െൻറ അനുമതി ഇല്ലാതെ ഇത് നീക്കാന്‍ നടത്തിയ ശ്രമമാണ് കൈയാങ്കളിയിലെത്തിയത്. പഞ്ചായത്ത് അംഗം ഏര്‍പ്പാട് ചെയ്തിരുന്ന തൊഴിലാളിയായ ഞാറക്കല്‍ നികത്തിത്തറ സുധീര്‍ (49) മാലിന്യം നീക്കം ചെയ്യുന്നതിനിടെ അരുണ്‍ തടസ്സപ്പെടുത്തുകയായിരുന്നു. സുധീറിനെ അരുണ്‍ കൈയേറ്റം ചെയ്തതായും പരാതിയുണ്ട്. ഇത് ചോദ്യം ചെയ്ത പഞ്ചായത്ത് അംഗം ഷൈല അനില്‍കുമാറിനെയും കൈയേറ്റം ചെയ്തതായി അവര്‍ പറഞ്ഞു. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ അരുണിന് അനുകൂല നിലപാടിലായിരുന്നതായും ഇതിനെതിരെ പരാതി നല്‍കിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു. അതിനിടെ, അരുണ്‍ ഭാരവാഹിയായ അംബേദ്കര്‍ വായനശാലക്ക് അനുവദിച്ച പ്രതിഭകേന്ദ്രം വാര്‍ഡില്‍ വേണ്ടെന്ന നിലപാട് പഞ്ചായത്ത് അംഗം സ്വീകരിച്ചിരിരുെന്നന്നും എന്നാല്‍, എതിര്‍പ്പ് മറികടന്ന് വായനശാലയില്‍തന്നെ കേന്ദ്രം ഞായറാഴ്ച പ്രവര്‍ത്തനമാരംഭിക്കാന്‍ നടപടി നീങ്ങിയതാണ് അംഗത്തെ പ്രകോപിച്ചതെന്നും അരുണ്‍ ആരോപിച്ചു. മാലിന്യം നീക്കം ചെയ്യണമെന്ന് പഞ്ചായത്തില്‍നിന്ന് ആവശ്യപ്പെട്ടിരുന്നില്ലെന്നും അരുണ്‍ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story