Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമീസിൽസ്^റുബെല്ല...

മീസിൽസ്^റുബെല്ല കുത്തിവെപ്പ് : ഇന്ന് എം.ആർ സൺ‌ഡേ

text_fields
bookmark_border
മീസിൽസ്-റുബെല്ല കുത്തിവെപ്പ് : ഇന്ന് എം.ആർ സൺ‌ഡേ കൊച്ചി: മീസിൽസ്-റുബെല്ല കാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ ഞായറാഴ്ച എം.ആർ സൺ‌ഡേ ആയി ആചരിക്കും. ഇതുവരെ എം.ആർ കുത്തിവെപ്പ് എടുക്കുവാൻ സാധിക്കാത്ത ഒമ്പത് മാസത്തിനും 15 വയസ്സിനുമിടയിലുള്ള എല്ലാ കുട്ടികൾക്കും പ്രതിരോധ കുത്തിവെപ്പ് നൽകാനാണ് കാമ്പയിൻ. സ്കൂളുകൾ, അംഗൻവാടികൾ തുടങ്ങിയ സ്ഥലങ്ങളിൽ കാമ്പയിൻ നടത്തിയപ്പോൾ പലവിധ കാരണങ്ങളാൽ കുത്തിവെപ്പെടുക്കാത്ത കുട്ടികളെ അടുത്തുള്ള സർക്കാർ ആശുപത്രിയിലോ തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ എത്തിച്ച് പ്രതിരോധ കുത്തിവെപ്പ് നൽകാൻ അവസരമുണ്ട്. എം.ആർ സൺഡേയുടെ ഭാഗമായി എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ, ജില്ല താലൂക്ക് ജനറൽ ആശുപത്രികൾ എന്നിവിടങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് നാലുവരെ കുത്തിവെപ്പ് നൽകും. ഇതുകൂടാതെ, ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ചാലാക്കൽ, കൊച്ചിൻ ഹോസ്പിറ്റൽ പള്ളിമുക്ക്, വെൽകെയർ ഹോസ്പിറ്റൽ വൈറ്റില, ലക്ഷ്മി ഹോസ്പിറ്റൽ തൃപ്പൂണിത്തുറ, ഫാത്തിമ ഹോസ്പിറ്റൽ പെരുമ്പടപ്പ്, ലക്ഷ്മി ഹോസ്പിറ്റൽ ആലുവ എന്നിവിടങ്ങളിലും സൗജന്യ എം.ആർ കുത്തിവെപ്പിന് സൗകര്യം ഒരുക്കി.
Show Full Article
TAGS:LOCAL NEWS 
Next Story