Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുഫോസിൽ ഭക്ഷ്യസുരക്ഷ...

കുഫോസിൽ ഭക്ഷ്യസുരക്ഷ പരിശീലന പരിപാടി തുടങ്ങി

text_fields
bookmark_border
കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയിൽ (കുഫോസ്) വിദ്യാർഥികള്‍ക്ക് ഭക്ഷ്യസുരക്ഷ മാനേജ്‌മ​െൻറ് പരിശീലന പരിപാടിക്ക് തുടക്കായി. ഭക്ഷ്യസുരക്ഷ രംഗത്തെ ഏറ്റവും ആധുനികവും ഐക്യരാഷ്ട്രസഭ നടപ്പാക്കാൻ നിർദേശിച്ചതുമായ ഹസാപ് (ഹസാർഡ് അനലിസിസ് ക്രിട്ടിക്കൽ കൺട്രോൾ പോയൻറ്) ലെവല്‍ ത്രീ പരിശീലമാണ് നല്‍കുന്നത്. കയറ്റുമതി ഗുണനിലവാര കൗണ്‍സിലില്‍ ശാസ്ത്രജ്ഞനായിരുന്ന ഡോ. ബേബി ജേക്കബാണ് നേതൃത്വം നല്‍കുന്നത്. അഞ്ചുദിവസത്തെ പരിപാടി ഇന്ത്യന്‍ കാര്‍ഷികഗവേഷണ കൗൺസിൽ മുന്‍ ഡെപ്യൂട്ടി ഡയറക്ടറും കുഫോസ് എമിനന്‍സ് പ്രഫസറുമായ ഡോ. കെ. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ. വി.എം. വിക്ടര്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഓഫ് റിസര്‍ച് ഡോ. ടി.വി. ശങ്കര്‍, പ്രഫസര്‍മാരായ ഡോ. പി.ടി. മാത്യു, ഡോ. ടി.ഡി. നമ്പൂതിരി, സ്‌കൂള്‍ ഓഫ് ഓഷന്‍ സയന്‍സ് ആൻഡ് ടെക്‌നോളജി ഡയറക്ടര്‍ ഡോ. എസ്. സുരേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story