Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനഗരസഭ പുറ​േമ്പാക്ക്​...

നഗരസഭ പുറ​േമ്പാക്ക്​ ഭൂമി പാർക്കിങ്ങിന്​ വിട്ടുനൽകണമെന്ന ആവശ്യം ശക്​തം

text_fields
bookmark_border
*കൗണ്‍സിലര്‍മാര്‍ സെക്രട്ടറിക്ക് നിവേദനം നൽകി ആലുവ: നഗരസഭ പുറേമ്പാക്ക് ഭൂമി പാർക്കിങ്ങിന് വിട്ടുനൽകണമെന്ന ആവശ്യം ശക്തം. ആലുവ വെസ്‌റ്റ് വില്ലേജ് ഓഫിസിനടുത്ത് ബ്രിഡ്ജ് റോഡിന് സമീപത്തെ 15 സ​െൻറ് സ്ഥലമാണ് പാര്‍ക്ക് ചെയ്യാന്‍ വിട്ടുനൽകണമെന്നാണ് ആവശ്യം. ബൈപാസില്‍ മെട്രോ സ്‌റ്റേഷന് അരികിലുമാണ് ഈ സ്‌ഥലം. നഗരത്തിലേക്കുള്ള പ്രവേശന ഭാഗമായതിനാല്‍ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ഇവിടെ സൗകര്യം ഏർപ്പെടുത്തിയാൽ ടെമ്പിള്‍ റോഡ്, പാലസ് റോഡ്, മാര്‍ക്കറ്റ് റോഡ് എന്നിവിടങ്ങളിലെ അനധികൃത പാര്‍ക്കിങ് ഒഴിവാക്കാൻ കഴിയുമെന്ന് കൗണ്‍സിലര്‍മാര്‍ പറയുന്നു. ഈ സ്ഥലത്ത് മള്‍ട്ടിലെവല്‍ പാര്‍ക്കിങ്ങി​െൻറ സാധ്യതയും പരിശോധിക്കണമെന്ന് കൗണ്‍സിലര്‍മാര്‍ സെക്രട്ടറിക്ക് നൽകിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. പാലസ് റോഡിലെയും ബ്രിഡ്ജ് റോഡിലെയും അനധികൃത പാർക്കിങ്ങിന് പരിഹാരമായില്ല. ഇൗ റോഡുകളിൽ മീഡിയൻ സ്ഥാപിക്കണമെന്ന് നാട്ടുകാർ പറഞ്ഞു. ഈ ഭാഗങ്ങളിൽ റോഡിന് വീതി കൂടുതലായതിനാൽ മീഡിയൻ സ്ഥാപിച്ചാൽ നാലുവരി ഗതാഗതം സാധ്യമാകും. മിക്ക കെട്ടിടങ്ങൾക്കും പാർക്കിങ് സൗകര്യമില്ലാത്തതിനാൽ വാഹനങ്ങൾ റോഡിലാണ് പാർക്ക് ചെയ്യുന്നത്. അതിനാൽ റോഡി​െൻറ വീതി സുഗമമായ ഗതാഗതത്തിന് ഉപയോഗിക്കുന്നില്ല. താൽക്കാലികമായി മണൽ ചാക്കും മറ്റും ഉപയോഗിച്ച് മീഡിയൻ സ്ഥാപിക്കണമെന്ന് ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡൻറ് ആനന്ദ് ജോർജ് പറഞ്ഞു. ക്യാപ്‌ഷൻ ea54 purambok വാഹന പാർക്കിങ്ങിന് അനുയോജ്യമായ ആലുവ വെസ്‌റ്റ് വില്ലേജ് ഓഫിസിനടുത്തെ കാടുപിടിച്ച പുറമ്പോക്ക് ഭൂമി
Show Full Article
TAGS:LOCAL NEWS 
Next Story