Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസൗദിയിൽ പണം...

സൗദിയിൽ പണം വെളുപ്പിക്കല്‍ തടയൽ നിയമം പ്രാബല്യത്തില്‍

text_fields
bookmark_border
റിയാദ്: സൗദി മന്ത്രിസഭ കഴിഞ്ഞദിവസം അംഗീകരിച്ച പണം വെളുപ്പിക്കല്‍ തടയൽ നിയമം ശനിയാഴ്ച പ്രാബല്യത്തില്‍ വന്നു. മൂന്നു മുതല്‍ 15 വര്‍ഷം വരെ തടവും ഏഴു ദശലക്ഷം റിയാല്‍ വരെ പിഴയും അതല്ലെങ്കില്‍ തടവും പിഴയും ഒന്നിച്ചും എന്നതാണ് പണം വെളുപ്പിക്കല്‍ കുറ്റത്തിനുള്ള ശിക്ഷ. പിടിക്കപ്പെടുന്നത് സ്വദേശിയാണെങ്കില്‍ തടവുകാലത്തിന് സമാനമായ കാലം വിദേശയാത്രക്ക് വിലക്കുണ്ടാകും. അതേസമയം, പ്രതി വിദേശിയാണെങ്കില്‍ തടവുകാലം കഴിയുന്നതോടെ നാടുകടത്തുകയും സൗദിയിലേക്ക് തിരിച്ചുവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യും. പണം വെളുപ്പിക്കല്‍ കുറ്റത്തോടൊപ്പം ആയുധം ഉപയോഗിക്കൽ, അധികാര ദുര്‍വിനിയോഗം, മനുഷ്യക്കടത്ത്, കുറ്റകൃത്യത്തിന് സംഘംചേരൽ, ചാരിറ്റി, വിദ്യാഭ്യാസ, പൊതുനന്മക്കുള്ള സ്ഥാപനങ്ങള്‍ പണം വെളുപ്പിക്കലിന് ഉപയോഗിക്കൽ, സാമൂഹിക സ്ഥാപനങ്ങളുടെ ദുര്‍വിനിയോഗം, കുറ്റകൃത്യങ്ങളില്‍ മുമ്പ് പങ്കാളിത്തമുണ്ടായിരിക്കല്‍ എന്നിവ ശിക്ഷയുടെ കാഠിന്യം വര്‍ധിക്കാന്‍ കാരണമാവും. ഇത്തരം സന്ദര്‍ഭങ്ങളില്‍ രണ്ടു മുതല്‍ 10 വര്‍ഷം വരെ തടവും അഞ്ചു ദശലക്ഷം റിയാല്‍ പിഴയും അല്ലെങ്കില്‍ തടവും പിഴയും ഒന്നിച്ചും ശിക്ഷ ലഭിച്ചേക്കും. അനധികൃതമായി പണം ട്രാന്‍സ്ഫര്‍ ചെയ്യൽ, പണം കടത്തൽ, അനധികൃതമായി സമ്പാദിച്ച പണം ഒളിപ്പിക്കാന്‍ സഹായിക്കൽ, കുറ്റവാളികളെ സഹായിക്കൽ, പണത്തി​െൻറ സ്രോതസ്സ് മറച്ചുവെക്കുക, പണം വെളുപ്പിക്കുന്നതിന് പങ്കാളിത്തം വഹിക്കല്‍ എന്നിവയും കുറ്റമായി പരിഗണിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story