Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചുവടുവൈപ്പിൻ: വി.എസ്...

'ചുവടുവൈപ്പിൻ': വി.എസ് പങ്കെടുത്തേക്കില്ല

text_fields
bookmark_border
കൊച്ചി: പുതുവൈപ്പ് എൽ.എൻ.ജി ടെര്‍മിനലിനെതിെര എൽ.പി.ജി വിരുദ്ധ സമരസമിതി തിങ്കളാഴ്ച നടത്തുന്ന പരിപാടിയില്‍ വി.എസ്. അച്യുതാനന്ദന്‍ പങ്കെടുത്തേക്കില്ല. ഇതുസംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് അറിയില്ലെന്നാണ് അദ്ദേഹത്തി​െൻറ ഓഫിസ് പ്രതികരിച്ചത്. തിങ്കളാഴ്ച തിരുവനന്തപുരം പേരൂര്‍ക്കടയില്‍ സി.പി.എം ലോക്കല്‍ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനം വി.എസ് ഉദ്ഘാടനം ചെയ്യുമെന്ന് ഓഫിസ് അധികൃതര്‍ വ്യക്തമാക്കി. എറണാകുളം രാജേന്ദ്ര മൈതാനിയിൽ തിങ്കളാഴ്ച വൈകീട്ട് നാലിന് നടക്കുന്ന 'ചുവടുവൈപ്പിൻ' പൊതുസമ്മേളനത്തി​െൻറ ഉദ്ഘാടകനായി വി.എസ് പങ്കെടുക്കുമെന്ന് സമരസമിതി നേതാക്കള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇതനുസരിച്ചാണ് പരിപാടിയുടെ നോട്ടീസും തയാറാക്കിയത്. നേരേത്ത തിരുവനന്തപുരത്ത് വി.എസിനെ നേരില്‍ സന്ദര്‍ശിച്ച് സമരസമിതി അംഗങ്ങള്‍ സംസാരിച്ചിരുന്നതായും അദ്ദേഹത്തി​െൻറകൂടി സൗകര്യം കണക്കിലെടുത്താണ് പൊതുസമ്മേളനം തീരുമാനിച്ചതെന്നും എൽ.പി.ജി വിരുദ്ധ ജനകീയ സമരസമിതി ചെയർമാൻ ജയഘോഷ് പറഞ്ഞു. തിരുവനന്തപുരത്തും ആലുവയിലും വി.എസിനെ കണ്ട് സംസാരിച്ചിരുന്നു. രണ്ടുഘട്ടത്തിലും അദ്ദേഹം ഉറപ്പുനൽകിയിരുന്നെന്നും ജയഘോഷ് വ്യക്തമാക്കി. എന്നാൽ, സി.പി.എമ്മിനുള്ളിൽ സമരവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം വി.എസിനെയും സമ്മർദത്തിലാക്കിയെന്ന് രാഷ്ട്രീയ വൃത്തങ്ങൾ കരുതുന്നു. ഗെയിൽ സമരമടക്കം ജനകീയപ്രക്ഷോഭം ശക്തിപ്രാപിക്കുന്ന സമയത്ത് വി.എസി​െൻറ നടപടി സർക്കാറിെന പ്രതിക്കൂട്ടിലാക്കുമെന്നതിനാൽ അദ്ദേഹത്തെ വിലക്കാൻ ശക്തമായ സമ്മർദമുണ്ട്. എന്നാൽ, തങ്ങൾക്ക് ഇതുസംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story