Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനവ്യാനുഭവമായി കൽബാലിയ...

നവ്യാനുഭവമായി കൽബാലിയ ഭവായി

text_fields
bookmark_border
EK EA കാലടി: ശ്രീശങ്കര കോളജിൽ നടന്ന രാജസ്ഥാനി നൃത്താവിഷ്കാരമായ കൽബാലിയ ഭവായി ആസ്വാദകരിൽ കുളിർ മഴയായ് പെയ്തിറങ്ങി. രാജസ്ഥാനിലെ ഹിന്ദു- മുസ്ലിം വീടുകളിൽ വിശേഷദിവസങ്ങളിലാണ് ഈ നൃത്ത പരിപാടി അവതരിപ്പിക്കുന്നത്. മതമൈത്രിയുടെയും സാഹോദര്യത്തി​െൻറയും പ്രതീകം കൂടിയാണ് കൽബാലിയ ഭവായി. വർണവൈവിധ്യം നിറഞ്ഞ പാരമ്പര്യവേഷങ്ങൾ അണിഞ്ഞ കലാകാരന്മാർ സാരംഗി, ധോലക്ക്, കർത്താൽ, ഹാർമോണിയം, മോർസംഗ്, കമൈച്ച എന്നീ വാദ്യോപകരണങ്ങളുടെ താളത്തിൽ ഗാനങ്ങൾ ആലപിക്കുമ്പോൾ അതിനൊത്ത് നർത്തകി ചുവടു വയ്ക്കുന്ന നൃത്തരൂപമാണിത്. ഏഴോളം മൺകുടങ്ങൾ തലയിൽെവച്ചുളള നൃത്തച്ചുവടുകൾ വിസ്മയത്തോടെയാണ് േപ്രക്ഷകർ കണ്ടത്. ഭൂട്ടേഖാൻ മൻഗനിയാറി​െൻറ നേതൃത്വത്തിൽ എട്ട് കലാകരന്മാരാണ് പരിപാടി അവതരിപ്പിച്ചത്. പ്രിൻസിപ്പൽ ഡോ.കെ.എ അജിത്കുമാർ ഉദ്ഘാടനം ചെയ്തു. േപ്രാഗ്രാം കോഓഡിനേറ്റർ ഡോ.ആർ. രൂപേഷ് മുഖ്യപ്രഭാഷണം നടത്തി. കോളജിലെ ഹിന്ദി വിഭാഗം സ്പിക് മാക്കേഴ്സി​െൻറ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story