Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസോളിഡാരിറ്റി...

സോളിഡാരിറ്റി കലക്​​ടറേറ്റ്​ മാർച്ച്​ ഏഴിന്​

text_fields
bookmark_border
കൊച്ചി: ഹാദിയയുടെ ജീവൻ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണെമന്നാവശ്യപ്പെട്ട് ഏഴിന് സോളിഡാരിറ്റി, എസ്.െഎ.ഒ, ജി.െഎ.ഒ സംയുക്ത ആഭിമുഖ്യത്തിൽ എറണാകുളം കലക്ടേററ്റിലേക്ക് മാർച്ച് സംഘടിപ്പിക്കും. ഹാദിയയെ സന്ദർശിക്കാൻ അനുമതി നൽകുക, അവർക്ക് ആശയവിനിമയം നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കലക്ടറേറ്റ് മാർച്ച്. ഹാദിയയുടെ വീട്ടിലേക്ക് വൈദ്യസംഘത്തെ അയക്കാനും തീരുമാനിച്ചിട്ടുണ്ട്. കോടതിക്കുമുന്നിൽ ഹാദിയയെ സ്വബോധത്തോടെ ഹാജരാകുെന്നന്ന് ഉറപ്പാക്കാൻ സർക്കാർ സുതാര്യ നടപടികൾ സ്വീകരിക്കണമെന്ന് സോളിഡാരിറ്റി ജില്ല പ്രസിഡൻറ് എ. അനസ് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി മൻസൂർ കല്ലേലിൽ, ജി.െഎ.ഒ ജില്ല പ്രസിഡൻറ് അബീന മൻസൂർ എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story