Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൊലീസ്​ അതിക്രമം: വൻ...

പൊലീസ്​ അതിക്രമം: വൻ പ്രതിഷേധം

text_fields
bookmark_border
മട്ടാഞ്ചേരി: വഴിയോര കച്ചവടക്കാർക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്ത് മണിക്കൂറുകള്‍ക്കകം പൊലീസിനെ ഉപയോഗിച്ച് ജില്ല ഭരണ കൂടത്തി‍​െൻറ നേതൃത്വത്തില്‍ നടത്തിയ ആക്രമണത്തില്‍ യു.ഡി.എഫ് കൊച്ചി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പുനരധിവാസം ഉറപ്പിക്കുന്നത് വരെ അടിയന്തരമായി നിര്‍ത്തി വെക്കണം. ഇതിന് മുമ്പും പല ഒഴിപ്പിക്കല്‍ നടപടിയുണ്ടായിട്ടുണ്ടെങ്കിലും ഇത്തരം പൊലീസ് ഭീകരത ഉണ്ടായിട്ടില്ലെന്നും നടപടി അപലപനീയമാണെന്നും കമ്മിറ്റി വ്യക്തമാക്കി. വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ച നടപടി നീതീകരിക്കാനാകില്ലെന്ന് നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാനും കേരള സ്റ്റേറ്റ് വഴിയോര വ്യാപാര തൊഴിലാളി യൂനിയന്‍ സംസ്ഥാന പ്രസിഡൻറുമായ എ.ബി. സാബു.ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പൊലീസ് അതിക്രമം അന്യായമാണെന്നും അദ്ദേഹം പറഞ്ഞു. വഴിയോര കച്ചവടക്കാർക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്ത ശേഷം അവരെ കുടിയൊഴിപ്പിക്കുന്ന നടപടി അപലനീയമാണെന്ന് വെൽഫെയർ പാർട്ടി കൊച്ചി മണ്ഡലം കമ്മിറ്റി. ഉപജീവനത്തിനായി കച്ചവടം നടത്തുന്ന ഇവർക്ക്പുനരധിവാസം ഉറപ്പിക്കുന്നത് വരെ ഒഴിപ്പിക്കൽ നടപടി നിര്‍ത്തി വെക്കണമെന്നും ഭാരവാഹികൾആവശ്യപ്പെട്ടു. ആര്‍.ഡി.ഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചിയിലെ വഴിയോര കച്ചവടക്കാരെ അന്യായമായി ഒഴിപ്പിക്കുകയും പൊലീസ് മര്‍ദനം അഴിച്ച് വിടുകയും ചെയ്തതില്‍ പ്രതിഷേധിച്ച് വഴിയോര കച്ചവട മേഖലയിലെ സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ ഫോര്‍ട്ട്കൊച്ചി ആര്‍.ഡി.ഒ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. വാസ്ക്കോഡ ഗാമ സ്ക്വയറില്‍ നിന്നാരംഭിച്ച മാര്‍ച്ച് നഗരസഭ സോണല്‍ ഓഫിസിന് മുന്നില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണയില്‍ വഴിയോര വ്യാപാര തൊഴിലാളി യൂനിയന്‍ ഐ.എന്‍.ടി.യു.സി മേഖല പ്രസിഡൻറ് കെ.ബി. സലാം അധ്യക്ഷത വഹിച്ചു. വഴിയോര വ്യാപാര സമിതി സി.ഐ.ടി.യു ജില്ല സെക്രട്ടറി കെ.എ. ഉസ്മാന്‍ ഉല്‍ഘാടനം ചെയ്തു. ചെറുകിട വ്യാപാര സംഘടന സംസ്ഥാന സെക്രട്ടറി പി.എ. ജിറാര്‍, എം. ഉമ്മര്‍, ബാബു, കെ.എ. അംസാദ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story