Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎൻ.ജി.ഒ സംഘ് സംസ്ഥാന...

എൻ.ജി.ഒ സംഘ് സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ എട്ടുമുതൽ

text_fields
bookmark_border
ആലപ്പുഴ: കേരള എൻ.ജി.ഒ സംഘി​െൻറ 39ാം സംസ്ഥാന സമ്മേളനം എട്ട്, ഒമ്പത്, പത്ത് തീയതികളിൽ ആലപ്പുഴയിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബി.എം.എസ് ഓഡിറ്റോറിയത്തിൽ ചേരുന്ന യോഗം മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.എം. നാരായണൻ ഉദ്ഘാടനം ചെയ്യും. ഒമ്പതിന് രാവിലെ 10ന് ആലപ്പുഴ ടൗൺ ഹാളിൽ സമ്മേളനം ബി.എം.എസ് അഖിലേന്ത്യ പ്രസിഡൻറ് സി.കെ. സജി നാരായൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻറ് പി. അനിൽകുമാർ അധ്യക്ഷത വഹിക്കും. ഉച്ചക്ക് 12ന് യാത്രയയപ്പ് സമ്മേളനം. രണ്ടിന് സാംസ്കാരിക സമ്മേളനം ഒ. രാജഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 10ന് രാവിലെ 11ന് സുഹൃദ്സമ്മേളനം ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡൻറ് പി. സുനിൽകുമാർ, ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ, സ്വാഗതസംഘം വൈസ് ചെയർമാൻ സി.ജി. ഗോപകുമാർ, ജനറൽ കൺവീനർ എസ്. പ്രകാശ് എന്നിവർ പങ്കെടുത്തു. കെ.ഇ.ഡബ്ല്യു.എസ്.എ ജില്ല സമ്മേളനം ഇന്ന് ആലപ്പുഴ: കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ ചാരുംമൂട് മജസ്റ്റിക് ഓഡിറ്റോറി‍യത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറി‍യിച്ചു. ശനിയാഴ്ച രാവിലെ 10.30ന് പൊതുസമ്മേളനം മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് ബി. സുരേഷ്കുമാർ അധ്യക്ഷത വഹിക്കും. ആർ. രാജേഷ് എം.എൽ.എ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്യും. ഞായറാഴ്ച രാവിലെ 10ന് പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡൻറ് വി.എസ്. സജീവൻ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ അസോസിയേഷൻ ജില്ല പ്രസിഡൻറ് ബി. സുരേഷ് കുമാർ, സെക്രട്ടറി എൻ. സന്തോഷ് കുമാർ, ജനറൽ കൺവീനർ ജോസ് ഡാനിയേൽ എന്നിവർ പങ്കെടുത്തു. സർട്ടിഫിക്കറ്റ് വിതരണം ഇന്ന് ആലപ്പുഴ: കളർകോട് പ്രധാനമന്ത്രി കൗശൽ കേന്ദ്രയുടെ ആദ്യ ബാച്ചി​െൻറ സർട്ടിഫിക്കറ്റ് വിതരണം ശനിയാഴ്ച നടക്കുമെന്ന് സ​െൻറർ മാനേജർ വി. നിയാസ് അലി വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് സ​െൻററിൽ നടക്കുന്ന ചടങ്ങിൽ കെ.സി. വേണുഗോപാൽ എം.പി സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. നഗരസഭ ചെയർമാൻ തോമസ് ജോസഫ് അധ്യക്ഷത വഹിക്കും. 376 പേർ കോഴ്സുകൾ പൂർത്തിയാക്കി. റീട്ടെയിൽ, ബാങ്കിങ്, ജ്വല്ലറി, ഫാർമ, ടൂറിസം, ഹോസ്പിറ്റാലിറ്റി, ടെലികോം, അക്കൗണ്ടിങ്, ജി.എസ്.ടി കോഴ്സുകളാണ് പ്രധാനമന്ത്രി കൗശൽ കേന്ദ്ര നടത്തുന്നത്. വാർത്തസമ്മേളനത്തിൽ കോഴ്സ് പരിശീലകരായ അജേഷ് കുമാർ, രാജേഷ് കുമാർ, രാജേഷ് കുമാർ, രാജീവ് കുമാർ, പവൻ തോമസ്, അജയ് കുമാർ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story