Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുട്ടനാട്ടിൽ...

കുട്ടനാട്ടിൽ ജലനിരപ്പ്​ വീണ്ടും ഉയർന്നു; മാണിക്യമംഗലം കായലിൽ മടവീഴ്ച

text_fields
bookmark_border
കുട്ടനാട്: കിഴക്കൻ വെള്ളത്തി​െൻറ വരവ് ശക്തമായതോടെ കുട്ടനാടൻ ജലാശയങ്ങളിൽ ജലനിരപ്പ് ഉയർന്നു. ഇേതത്തുടർന്ന് കാവാലം കൃഷിഭവൻ പരിധിയിലെ മംഗലം മാണിക്യമംഗലം കായലിൽ മടവീഴ്ച. 1004 ഏക്കർ വരുന്ന കായലിൽ പുഞ്ചകൃഷിക്ക് വിതക്കുന്നതിനിടെയാണ് മടവീഴ്ച സംഭവിച്ചത്. വെള്ളിയാഴ്ച പുലർച്ച അഞ്ചോടെ പടിഞ്ഞാേറ ബണ്ടിെല കുഴിയാംപാക്കൽ ചിറയിലാണ് മടവീണത്. ആറ്റിൽനിന്നുള്ള വെള്ളത്തി​െൻറ സമ്മർദത്തെത്തുടർന്ന് പാടത്തേക്ക് വെള്ളം കയറ്റാൻ സ്ഥാപിച്ച തൂമ്പ് തള്ളിപ്പോവുകയും വെള്ളം ഇരച്ചുകയറുകയും ചെയ്തു. കുത്തൊഴുക്കിനെത്തുടർന്ന് 25 മീറ്ററോളം ദൂരത്തിലെ പുറംബണ്ട് ഒലിച്ചുപോയി. വിവരം അറിഞ്ഞെത്തിയ പാടശേഖരസമിതി ഭാരവാഹികളും കർഷകരും ചേർന്ന് മട കുത്താൻ നടത്തിയ ശ്രമം ഫലിച്ചില്ല. കഴിഞ്ഞ വ്യാഴാഴ്ചയാണ് പുഞ്ചകൃഷിക്ക് വിത ആരംഭിച്ചത്. പകുതിയിലേറെ നിലങ്ങളിൽ വിത പൂർത്തിയായി. അവശേഷിക്കുന്നിടത്ത് വിതക്ക് വിത്ത് തയാറാക്കിയിരുന്നു. വിതക്കാൻ കൊണ്ടുവന്ന വിത്തുമായി കർഷകർ മടങ്ങി. മട വീണതോടെ വിത്ത് ഉപയോഗശൂന്യമായി. ഏകദേശം ഒരുകോടി രൂപയുടെ നഷ്ടം പ്രതീക്ഷിക്കുന്നതായി കർഷകർ പറയുന്നു. എൻജിനീയറിങ് വിദ്യാർഥികൾ മാർച്ച് നടത്തി ആലപ്പുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻജിനീയറിങ് കോളജ് വിദ്യാർഥികൾ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. ചേർത്തല കെ.വി.എം, കായംകുളം വെള്ളാപ്പള്ളി എൻജിനീയറിങ് കോളജ്, കാർമൽ എൻജിനീയറിങ് കോളജ് എന്നിവിടങ്ങളിലെ വിദ്യാർഥികളാണ് മാർച്ച് നടത്തിയത്. ഇയർ ഔട്ട് സമ്പ്രദായം റദ്ദാക്കുക, പരീക്ഷയും ഫലപ്രഖ്യാപനവും കൃത്യമായി നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. വെള്ളിയാഴ്ച രാവിലെ ആലപ്പുഴ ടൗൺ ഹാളിന് മുന്നിൽനിന്ന് മാർച്ച് ആരംഭിച്ചു. കലക്ടറേറ്റിന് മുന്നിലെത്തിയ മാർച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടർന്ന് റോഡിൽ കുത്തിയിരുന്ന് വിദ്യാർഥികൾ പ്രതിഷേധ മുദ്രാവാക്യം വിളിച്ചു. ഇരുനൂറോളം വിദ്യാർഥികൾ മാർച്ചിൽ പങ്കെടുത്തു. ജനാധിപത്യ രാഷ്ട്രീയസഭ മാർച്ച് നടത്തി ആലപ്പുഴ: പട്ടികജാതി വിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ജനാധിപത്യ രാഷ്ട്രീയസഭ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. ആക്ടിങ് ചെയർമാൻ ഇ.പി. കുമാരദാസ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ഡോ. പി.കെ. സനൽകുമാർ, കെ.ടി. സുരേന്ദ്രൻ, സബർമതി ജയശങ്കർ, കെ.ടി. കൊച്ചുകുഞ്ഞ്, എം.എസ്. സതീശൻ, മണിയപ്പൻ, സി.ബി. പ്രസാദ്, സാജൻ കാക്കത്തുരുത്ത് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story