Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമണൽത്തരികൾ കൊണ്ട്...

മണൽത്തരികൾ കൊണ്ട് രാജ്മോഹൻ എഴുതിയ ചിത്രങ്ങൾക്ക് ഏഴഴക്

text_fields
bookmark_border
ആലപ്പുഴ: കടപ്പുറത്തെ വ്യത്യസ്ത നിറമുള്ള മണൽത്തരികൾ ഉപയോഗിച്ച് ചിത്രങ്ങൾ വരക്കുന്ന സർക്കാർ ഉദ്യോഗസ്ഥ​െൻറ കരവിരുത് ശ്രദ്ധേയമാകുന്നു. തിരുവനന്തപുരം പള്ളിച്ചൽ സ്വദേശിയും ഇപ്പോൾ ആലപ്പുഴ വെള്ളക്കിണറിലുള്ള പി ആൻഡ് ടി ക്വാർട്ടേഴ്സിൽ താമസിക്കുന്ന രാജ്മോഹനാണ് കാൻവാസിൽ മണൽച്ചിത്രങ്ങൾ നിർമിക്കുന്നത്. മൂന്നു വർഷമായി ജില്ല പഞ്ചായത്ത് ഒാഫിസിലെ സീനിയർ ക്ലർക്കാണ് രാജ്മോഹൻ. ചെറുപ്പം മുതലേ ചിത്രം വരക്കാൻ ഇഷ്ടമായിരുന്നു. അധ്യാപകൻ ശ്രീകൃഷ്ണനിൽനിന്നാണ് മണലുപയോഗിച്ച് വരക്കുന്നത് സ്വായത്തമാക്കിയതെന്നും ഈ 46കാരൻ പറയുന്നു. ആലപ്പുഴയിൽ വന്നശേഷം വര കൂടുതൽ സജീവമാക്കി. പലപ്പോഴും കുടുംബത്തോടൊപ്പമാണ് മണൽ ശേഖരിക്കാൻ പോകുന്നത്. മണൽകൊണ്ട് വരക്കാൻ സാധാരണ ചിത്രരചനെയക്കാൾ ക്ഷമയും ശ്രദ്ധയും ആത്മസമർപ്പണവും വേണം. കേരളത്തി​െൻറ അകത്തും പുറത്തുംനിന്നുള്ള കടൽത്തീരങ്ങളിൽനിന്നാണ് മണൽ ശേഖരിക്കുന്നത്. അത് കഴുകി ഉണക്കി കുപ്പിയിലാക്കി സൂക്ഷിക്കും. ആദ്യം കാൻവാസിൽ ചിത്രം വരക്കും. വരയുടെ പുറത്തുകൂടി പശ പുരട്ടി അതിനുമീതെ മണൽ വിതറും. നിറങ്ങൾ കൂടുന്തോറും ചിത്രങ്ങൾക്ക് കൂടുതൽ ആകർഷണവുമുണ്ടാകും. ഒരു ചിത്രം വരക്കാൻ 15 ദിവസം മുതൽ മൂന്നുമാസംവരെ സമയം എടുക്കും. ഇതിനോടകം 30 ചിത്രങ്ങൾ രാജ്മോഹൻ വരച്ചു. ഇതിൽ ചാമിങ് ട്രൂത്ത് എന്ന ഇന്ദിരഗാന്ധിയുടെ ചിത്രം, എൻചാൻറിങ് സൺ റൈസ്, ദി ഹണ്ട് ബി ഗിൻസ് എന്നീ ചിത്രങ്ങൾ ജില്ല പഞ്ചായത്തിൽ നടത്തിയ പ്രദർശനത്തിൽ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പുതിയതായി 35 ചിത്രങ്ങൾ ഒരു കാൻവാസിൽ ഉൾക്കൊള്ളിച്ച് 'കൃഷ്ണലീല' എന്ന ചിത്രം ചെയ്തുവരുകയാണ് രാജ്മോഹൻ. മുല്ലക്കൽ ചിറപ്പിനോടനുബന്ധിച്ച് ആലപ്പുഴ ലളിതകല അക്കാദമി ഹാളിൽ ഡിസംബർ 23- മുതൽ 31 വരെ രാജ്മോഹൻ ചിത്രപ്രദർശനം സംഘടിപ്പിച്ചിട്ടുണ്ട്. എം.ഇ.എസ് സ്കൂൾ അധ്യാപിക വൃന്ദയാണ് ഭാര്യ. മക്കൾ: -അനിഷ്ക, അക്ഷിത. ജില്ല സഹോദയ കലോത്സവത്തിന് തിരിതെളിഞ്ഞു ആലപ്പുഴ: 11ാം ജില്ല സഹോദയ കലോത്സവത്തിന് ആലപ്പുഴ ഗുരുപുരം ബിലീവിയേഴ്സ് ചർച്ച് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തിരിതെളിഞ്ഞു. സഹോദയ പ്രസിഡൻറ് വി.സി. കുര്യൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സി.വി. ഐസക്, വൈസ് പ്രിൻസിപ്പൽ സി.സി. സീസമ്മ, വൈസ് പ്രസിഡൻറ് ഡേവിഡ് എബ്രഹാം, സെക്രട്ടറി ജോൺ ബോസ്, ജോ. സെക്രട്ടറി മാല ശശി, എക്സിക്യൂട്ടിവ് അംഗം സിസ്റ്റർ അഗ്നെറ്റ്, കൺവീനർ എൻ. സോമശേഖരൻ, ആശ മണികണ്ഠൻ, എ.എൽ. ജീജമ്മ, കെ. ധന്യമോൾ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story