Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസെൻറർ സ്​ക്വയർ മാൾ:...

സെൻറർ സ്​ക്വയർ മാൾ: സർക്കാർ നിലപാട്​ അറിയിക്കണമെന്ന്​ ​ഹൈകോടതി

text_fields
bookmark_border
കൊച്ചി: എറണാകുളം എം.ജി റോഡിലെ സ​െൻറർ സ്‌ക്വയർ മാളിലെ 30 മീറ്ററിന് മുകളിലുള്ള ഭാഗത്ത് പ്രവർത്തനാനുമതി നൽകാനാവുമോയെന്ന കാര്യത്തിൽ സർക്കാർ നിലപാട് അറിയിക്കണമെന്ന് ഹൈകോടതി. ഉപാധികളില്ലാതെ പ്രവർത്തനത്തിന് അനുമതി നൽകണമോ, പ്രത്യേക വ്യവസ്ഥകൾ ഏർപ്പെടുത്തി അനുമതി നൽകണമോ, ഏതെങ്കിലും തരത്തിൽ കെട്ടിടം ഉപയോഗിക്കാൻ അനുവദിക്കാനാവുമോ തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമെടുക്കാനാണ് നിർദേശം. ആവശ്യമെങ്കിൽ ഇക്കാര്യം പരിശോധിക്കാൻ വിദഗ്ധസംഘത്തെ നിയോഗിക്കണമെന്നും കോടതി നിർദേശിച്ചു. മാളിലെ മൾട്ടിപ്ലക്‌സ് തിയറ്ററിന് ഫയർ എൻ.ഒ.സി ഇല്ലെന്നതിനാൽ അനുമതി നിഷേധിച്ചതിനെതിരെ ഉടമകളായ പീവീസ് േപ്രാജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ അപ്പീലാണ് കോടതി പരിഗണിച്ചത്. നിലപാട് അറിയിക്കാൻ സർക്കാർ കൂടുതൽ സമയം തേടിയതിനെത്തുടർന്ന് ഹരജി എട്ടിന് പരിഗണിക്കാൻ മാറ്റി. സ​െൻറര്‍ സ്‌ക്വയര്‍ മാളിലെ മള്‍ട്ടിപ്ലക്‌സ് തിയറ്ററുകള്‍ അടച്ചുപൂട്ടണമെന്ന അധികൃതരുടെ നിർദേശം ശരിവെച്ച സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയാണ് ഉടമകൾ അപ്പീൽ നൽകിയിട്ടുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story