Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎൻ.സി.പി നേതാവ്​ അഡ്വ. ...

എൻ.സി.പി നേതാവ്​ അഡ്വ. ഹാമിദ് എസ്​. വടുതല അപകടത്തിൽ മരിച്ചു

text_fields
bookmark_border
കായംകുളം: എൻ.സി.പി ദേശീയ സമിതി അംഗവും നാഷനലിസ്റ്റ് ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറും എഴുത്തുകാരനുമായ കറ്റാനം ഇലിപ്പക്കുളം വടുതലയിൽ അഡ്വ. ഹാമിദ് എസ്. വടുതല (63) അപകടത്തിൽ മരിച്ചു. വെള്ളിയാഴ്ച രാവിലെ കൊല്ലം അഞ്ചുകല്ലുംമൂട്ടിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഒാേട്ടാറിക്ഷ ഇടിച്ചായിരുന്നു അപകടം. തലക്ക് സാരമായി പരിക്കേറ്റ അദ്ദേഹത്തെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സാമൂഹിക-സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യമായിരുന്ന അദ്ദേഹം ന്യൂനപക്ഷ ദലിത് രാഷ്ട്രീയം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഡോ. എം.എസ്. ജയപ്രകാശ് ഫൗണ്ടേഷൻ സെക്രട്ടറിയായ ഹാമിദ് എസ്. വടുതല അതി​െൻറ യോഗത്തിൽ സംബന്ധിക്കാനുള്ള യാത്രക്കിടെയായിരുന്നു അപകടം. 'മാധ്യമം' ഉൾപ്പെടെ വിവിധ പ്രസിദ്ധീകരണങ്ങളിൽ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. മുതിർന്ന അഭിഭാഷകനായ അദ്ദേഹം രണ്ടുതവണ ഗവ. പ്ലീഡർ ആൻഡ് പ്രോസിക്യൂട്ടർ പദവി വഹിച്ചിട്ടുണ്ട്. മാവേലിക്കര ബാർ അസോസിയേഷൻ പ്രസിഡൻറ്, സെക്രട്ടറി, താലൂക്ക് അഭിഭാഷക സഹകരണ സംഘം സ്ഥാപക അംഗം, കോൺഗ്രസ് -എസ് ആലപ്പുഴ ജില്ല സെക്രട്ടറി, പ്രസിഡൻറ്, എം.ഇ.എസ് ആലപ്പുഴ ജില്ല പ്രസിഡൻറ്, ലീഗൽ അഡ്വൈസർ, മാവേലിക്കര താലൂക്ക് പ്രസിഡൻറ്, ഇലിപ്പക്കുളം എം.െഎ.എം.എച്ച് സ്കൂൾ ചെയർമാൻ, ഇലിപ്പക്കുളം മുസ്ലിം ജമാഅത്ത് ഉപദേശക സമിതി അംഗം, അറഫപാലസ് മാനേജിങ് കമ്മിറ്റി ചെയർമാൻ, ഒാൾ ഇന്ത്യ പീസ് ആൻഡ് സോളിഡാരിറ്റി ഒാർഗനൈസേഷൻ ജില്ല വൈസ് പ്രസിഡൻറ്, ജനകീയ പ്രതിേരാധ സമിതി ജില്ല വൈസ് പ്രസിഡൻറ്, താലൂക്ക് ലീഗൽ സർവിസ് കമ്മിറ്റി റിസോഴ്സ് പേഴ്സൺ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: നിഷ. മക്കൾ: അഡ്വ. ജവഹർ (മാവേലിക്കര ജില്ല കോടതി), സുനൈന. മരുമക്കൾ: ഹിറോഷ് എം. ഹുസൈൻ (ടെക്നോപാർക്ക്, തിരുവനന്തപുരം), അഡ്വ. നിലോഫർ. ഖബറടക്കം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഇലിപ്പക്കുളം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story