Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിസ തട്ടിപ്പുകേസിലെ...

വിസ തട്ടിപ്പുകേസിലെ ഇടനിലക്കാരൻ കസ്​റ്റഡിയിൽ

text_fields
bookmark_border
ചെങ്ങന്നൂർ: ഗൾഫ് ജോലിക്ക് വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഇടനിലക്കാരനായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനൂർ എണ്ണക്കാട് നന്ദനം വീട്ടിൽ സന്തോഷിനെയാണ് (38) മാന്നാർ പൊലീസ് പിടികൂടിയത്. ഇയാൾ ക്ഷേത്ര വാദ്യകലാകാരനാണ്. എണ്ണക്കാട് സ്വദേശികളായ അനൂപ് കുമാർ, പ്രദീപ്, മനു എന്നിവർ നൽകിയ പരാതിയിലാണ് നടപടി. ബന്ധു കൊട്ടാരക്കര സ്വദേശിയായ ഹരികുമാർ വഴി ദുബൈയിൽ ജോലിക്ക് വിസ നൽകുന്നുണ്ടെന്ന് വിശ്വസിപ്പിച്ച് സന്തോഷ് 80,000 രൂപ വീതമാണ് യുവാക്കളിൽനിന്ന് തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. മൂന്നുമാസത്തിനകം ജോലിയിൽ പ്രവേശിക്കാമെന്നാണ് ഉറപ്പുനൽകിയത്. അമ്പതിൽപരം യുവാക്കൾ കൊട്ടാരക്കര സ്വദേശിയായ പ്രധാനിയുമായി നേരിട്ട് ബന്ധപ്പെട്ടാണ് പണം നൽകിയത്. 40,000 രൂപയാണ് ശമ്പളമായി ലഭിക്കുകയെന്നും പറഞ്ഞിരുന്നു. സമയം കഴിഞ്ഞിട്ടും വിസ ലഭിക്കാത്തതോടെ ഫോണിൽ കൊട്ടാരക്കര സ്വദേശിയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് നേരിട്ട് പോയതോടെ ഇയാൾ സ്ഥലം വിട്ടെന്നും വഞ്ചിക്കപ്പെട്ടെന്നും ബോധ്യമായി. തട്ടിപ്പിനിരയായ എണ്ണക്കാട്, ബുധനൂർ, മാന്നാർ, സ്വദേശികളായ അറുപതോളം യുവാക്കൾ വെള്ളിയാഴ്ച രാവിലെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സന്തോഷ് മുഖേന നൽകിയവരുടെ പണം തിരികെ നൽകാൻ തയാറാണെന്ന് ധാരണയിലെത്തിയിട്ടുണ്ട്. വിദ്യാർഥികള്‍ വൈസ് ചാന്‍സലറുടെ കോലം കത്തിച്ചു ചെങ്ങന്നൂര്‍: അശാസ്ത്രീയ ഇയർ ഒൗട്ട് സംവിധാനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ടെക്‌നിക്കല്‍ യൂനിവേഴ്‌സിറ്റി സ്റ്റുഡൻറ്സ് യൂനിയ​െൻറ ആഭിമുഖ്യത്തില്‍ ചെങ്ങന്നൂരിലെ വിവിധ എൻജിനീയറിങ് കോളജുകളിലെ വിദ്യാർഥികള്‍ പ്രതിഷേധ സമരം നടത്തി. അസോസിയേഷന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും നഗരസഭ കൗണ്‍സിലറുമായ കെ. ഷിബുരാജന്‍ ഉദ്ഘാടനം ചെയ്തു. സമരസമിതി കണ്‍വീനര്‍ ഭരത് കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി. വിഷ്ണു, കിരണ്‍ദേവ്, മനു ജോണ്‍ എന്നിവര്‍ സംസാരിച്ചു. നഗരത്തില്‍ പ്രകടനം നടത്തിയ വിദ്യാർഥികള്‍ ഡോ. എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല വൈസ് ചാന്‍സലര്‍ ഡോ. കുഞ്ചെറിയ പി. ഐസക്കി​െൻറ കോലം കത്തിച്ചു. ഐ.എച്ച്.ആര്‍.ഡി എൻജിനീയറിങ് കോളജ്, േപ്രാവിഡന്‍സ് എൻജിനീയറിങ് കോളജ്, കൊഴുവല്ലൂര്‍ സ​െൻറ് തോമസ് എൻജിനീയറിങ് കോളജ്, മൗണ്ട് സിയോണ്‍ എൻജിനീയറിങ് കോളജ് എന്നിവിടങ്ങളിലെ നൂറുകണക്കിന് വിദ്യാർഥീവിദ്യാർഥിനികള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story