Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകർമനിരത...

കർമനിരത ജീവിതത്തിൽനിന്ന്​ ഹാമിദ്​ എസ്​. വടുതലയുടെ അപ്രതീക്ഷിത വിടവാങ്ങൽ

text_fields
bookmark_border
കായംകുളം: രാഷ്ട്രീയക്കാരനും അഭിഭാഷകനും മാത്രമായിരുന്നില്ല അന്തരിച്ച ഹാമിദ് എസ്. വടുതല, മനുഷ്യാവകാശ പ്രവർത്തകനും പാർശ്വവത്കൃത സമൂഹത്തി​െൻറ ഉന്നമനത്തിനുവേണ്ടി പോരാടിയ ഉൽപതിഷ്ണുകൂടിയായിരുന്നു. ജനാധിപത്യ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തി​െൻറ ആശയഗതികൾ നിറഞ്ഞ മനസ്സുമായാണ് അദ്ദേഹം ചിന്തകളെ രൂപപ്പെടുത്തിയത്. അദ്ദേഹത്തി​െൻറ വിയോഗം രാഷ്ട്രീയ-സാമൂഹികരംഗത്തെ നൂറുകണക്കിന് സുഹൃത്തുക്കൾക്കിടയിൽ ഞെട്ടലുണ്ടാക്കി. എൻ.സി.പി നേതാവും അതി​െൻറ അഭിഭാഷകവിഭാഗത്തി​െൻറ അധ്യക്ഷനുമായിരിക്കുമ്പോഴും സാമൂഹികനീതിക്കുവേണ്ടിയും ഫാഷിസത്തിന് എതിരായും അദ്ദേഹം തൂലിക ചലിപ്പിച്ചു. സൗമ്യമായ പെരുമാറ്റവും സൗഹാർദപരമായ ഇടപെടലും ഹാമിദ് എസ്. വടുതലക്ക് വലിയ സുഹൃദ്വലയമാണ് നൽകിയത്. ജഡ്ജിമാർ, അഭിഭാഷകർ, കലാകാരന്മാർ, രാഷ്ട്രീയ-പൊതുപ്രവർത്തകർ, വിദ്യാഭ്യാസ വിചക്ഷണന്മാർ, സാംസ്കാരികപ്രവർത്തകർ എന്നിവരെല്ലാം ഹാമിദ് എസ്. വടുതലയുടെ സൗഹൃദനിരകളിൽ ഉൾപ്പെട്ടിരുന്നു. ഇലിപ്പക്കുളത്ത് എം.ഇ.എസി​െൻറ സ്കൂൾ സ്ഥാപിക്കുന്നതിന് മുൻനിരയിൽ നിന്ന അദ്ദേഹം ഭിന്നശേഷിക്കാർക്കായുള്ള സ്കൂളി​െൻറ ചെയർമാനുമായിരുന്നു. അപകടങ്ങൾക്കെതിരെയുള്ള ബോധവത്കരണ പരിപാടികൾ അദ്ദേഹത്തെ ശ്രദ്ധേയനാക്കി. അന്ത്യാഞ്ജലി അർപ്പിക്കാൻ വൻ ജനാവലി കായംകുളം: അരനൂറ്റാണ്ടി​െൻറ പൊതുപ്രവർത്തനത്തിന് വിരാമമിട്ട് വിടവാങ്ങിയ ഹാമിദ് എസ്. വടുതലക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ വിവിധ തുറകളിൽപ്പെട്ട വൻ ജനാവലിയാണ് എത്തിയത്. മുൻ മന്ത്രി നീലലോഹിതദാസ്, എം.എൽ.എമാരായ യു. പ്രതിഭ ഹരി, എ.എം. ആരിഫ്, ആർ. രാജേഷ്, മുൻ എം.പി സി.എസ്. സുജാത, ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദുകുഞ്ഞ് മൗലവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാരായ രജനി ജയദേവ്, കെ. രഘുപ്രസാദ്, ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡൻറ് പ്രഫ. വി. വാസുദേവൻ, മുൻ എം.എൽ.എ മാമ്മൻ െഎപ്പ്, ജനതാദൾ സംസ്ഥാന സെക്രട്ടറി ജനറൽ ഷേഖ് പി. ഹാരിസ്, സെക്രട്ടറി മാത്യു വേളങ്ങാടൻ, എൻ.സി.പി സംസ്ഥാന സെക്രട്ടറി സുൽഫിക്കർ മയൂരി, കെൽ ചെയർമാൻ വർക്കല രവികുമാർ, ജില്ല ജഡ്ജിമാരായ ജോബി സെബാസ്റ്റ്യൻ, ശശികുമാർ, സി.വി. ഫ്രാൻസിസ്, സബ്ജഡ്ജി സജികുമാർ, ഒന്നാം ക്ലാസ് മജിസ്ട്രേറ്റുമാരായ രാജലക്ഷ്മി, ഗിരിജ, ഡി.സി.സി ജനറൽ സെക്രട്ടറി കെ. സാദിഖലിഖാൻ, എൻ.വൈ.സി മുൻ സംസ്ഥാന പ്രസിഡൻറ് മുജീബ് റഹ്മാൻ, മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം കെ. ഫസൽ അലിഖാൻ, സി.പി.എം ജില്ല കമ്മിറ്റി അംഗങ്ങളായ ജി. ഹരിശങ്കർ, കോശി അലക്സ്, ജമാഅത്ത് െഫഡറേഷൻ സംസ്ഥാന സെക്രട്ടറി കെ.പി. മുഹമ്മദ്, എം.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡൻറ് ഹബീബ് മുഹമ്മദ്, ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജില്ല ജനറൽ സെക്രട്ടറി കെ. ജലാലുദ്ദീൻ മൗലവി, ജമാഅത്തെ ഇസ്ലാമി ഏരിയ വൈസ് പ്രസിഡൻറ് എസ്. മുഹ്യിദ്ദീൻ ഷാ, സെക്രട്ടറി നാസർ, പോപുലർ ഫ്രണ്ട് ജില്ല പ്രസിഡൻറ് നവാസ് നൈന, എസ്.ഡി.പി.െഎ ജില്ല പ്രസിഡൻറ് കെ.എസ്. ഷാൻ, മാവേലിക്കര ബാർ അസോസിയേഷൻ പ്രസിഡൻറ് വിൻസ​െൻറ് േജാസഫ്, ഒാണാട്ടുകര വികസന ഏജൻസി വൈസ് ചെയർമാൻ എൻ. സുകുമാരപിള്ള, പി.ഡി.പി സംസ്ഥാന വൈസ് ചെയർമാൻ മുട്ടം നാസർ, ജില്ല പ്രസിഡൻറ് ഷംസുദ്ദീൻ പൂക്കുട്ടി, കെ.പി.എ.സി സെക്രട്ടറി എ. ഷാജഹാൻ, സോഷ്യൽ ഫോറം പ്രസിഡൻറ് ഒ. ഹാരിസ് എന്നിവർ ഖബറടക്ക ചടങ്ങിൽ പെങ്കടുത്തു. എം.ഇ.എസ് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച വൈകീട്ട് നാലിന് ചൂനാട്ട് അനുശോചനയോഗം നടത്തുെമന്ന് പ്രസിഡൻറ് മഠത്തിൽ ഷുക്കൂറും സെക്രട്ടറി നാസർകുഞ്ഞും അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story