Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആർ.എസ്.എസിനെതിരെ ജനകീയ ...

ആർ.എസ്.എസിനെതിരെ ജനകീയ പ്രസ്ഥാനം വളർന്നുവരണം ^കാനം

text_fields
bookmark_border
ആർ.എസ്.എസിനെതിരെ ജനകീയ പ്രസ്ഥാനം വളർന്നുവരണം -കാനം കൊച്ചി: ആർ.എസ്.എസി​െൻറ വർഗീയ നയങ്ങൾക്കെതിരെ കേരളത്തിൽ കക്ഷിരാഷ്ട്രീയത്തിനതീതമായി ശക്തമായ ജനകീയ പ്രസ്ഥാനം വളർന്നുവരണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൽ.ഡി.എഫ് നടത്തിയ ജനജാഗ്രത യാത്രയുടെ തെക്കൻ മേഖല സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജാഥ ക്യാപ്റ്റൻ കൂടിയായ കാനം. അസഹിഷ്ണുതയുടെ രാഷ്ട്രീയം മുഖമുദ്രയാക്കിയാണ് ബി.ജെ.പി ഭരിക്കുന്നത്. ആർ.എസ്.എസിന് ദേശീയ പ്രസ്ഥാനത്തി​െൻറ ഒരു പാരമ്പര്യവുമില്ല. ആർ.എസ്.എസി​െൻറ നിഴൽ പോലും വീഴാതെയാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്. ബ്രിട്ടീഷുകാരുടെ താൽപര്യം സംരക്ഷിക്കാൻ സ്വാതന്ത്ര്യസമര സേനാനികളെ ദ്രോഹിച്ചവർക്ക് പുഷ്പ ശയ്യയൊരുക്കുകയായിരുന്നു ആർ.എസ്.എസുകാർ. മതനിരപേക്ഷത സംരക്ഷിക്കാൻ എല്ലാ ജനാധിപത്യ കക്ഷികളും ഒരുമിക്കണമെന്നാണ് എ.കെ. ആൻറണി പറഞ്ഞത്. എന്നാൽ, അതിന് ശ്രമിക്കുന്ന തങ്ങൾക്കെതിരെ ജാഥ നയിക്കുകയാണ് കോൺഗ്രസ്. ബി.ജെ.പിക്കെതിരെ ശക്തമായി പോരാടുന്ന ഇടതുപക്ഷത്തെ ദുർബലപ്പെടുത്തുന്നത് ആർക്കാണ് ഗുണം ചെയ്യുന്നതെന്ന് ആൻറണി വ്യക്തമാക്കണം. ഹിന്ദു മുസ് ലിം ഐക്യം തകർക്കാനാണ് ബ്രിട്ടീഷുകാർ ശ്രമിച്ചത്. ബി.ജെ.പിയും അതേ തന്ത്രമാണ് പയറ്റുന്നത്. ഹിന്ദുസ്ഥാൻ എന്ന് ഈ രാജ്യത്തെ വിളിച്ചത് ബ്രിട്ടീഷുകാരാണ്. ഹിന്ദുസ്ഥാനിൽ എല്ലാവരും ഹിന്ദുക്കളാകണം എന്നാണ് മോഹൻ ഭഗവത് പറയുന്നത്. ഇന്ത്യയിൽ എല്ലാവരും ഇന്ത്യക്കാരാണെന്ന് മോഹൻ ഭഗവതിന് മറുപടിയാ‍യി കാനം പറഞ്ഞു. കേരളത്തിലെ ആദ്യത്തെ മതയുദ്ധമെന്നാണ് കുമ്മനം മാപ്പിള ലഹളയെ അധിക്ഷേപിച്ചത്. മലബാറിലെ കാർഷിക കലാപമായിരുന്നു അത്. ലെനിനടക്കം അതേക്കുറിച്ച് ഗവേഷണം നടത്തിയവരാണ്. ചെന്നിത്തലയുടെ യാത്ര സോളാറുമായി ബന്ധപ്പെട്ട ജാള്യത മറക്കാനാണ്. സോളാർ റിപ്പോർട്ട് 10ന് പ്രസിദ്ധീകരിക്കാൻ പോകുകയാണ്. ഇതോടെ കുറച്ച് ദിവസത്തേക്ക് വരുന്ന പത്രങ്ങൾ കുട്ടികൾ കാണാതെ ശ്രദ്ധിക്കണം. എന്തുകൊണ്ടാണ് ഉമ്മൻ ചാണ്ടിയുടെ കോൺഗ്രസിന് എ കോൺഗ്രസ് എന്ന് പേര് വന്നതെന്ന് ഇതിലൂടെ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story