Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗെയിൽ പദ്ധതിയിൽ ഇനി...

ഗെയിൽ പദ്ധതിയിൽ ഇനി ചർച്ചയില്ല ^തോമസ് ഐസക്

text_fields
bookmark_border
ഗെയിൽ പദ്ധതിയിൽ ഇനി ചർച്ചയില്ല -തോമസ് ഐസക് കൊച്ചി: ഗെയിൽ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇനി ചര്‍ച്ചയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കാനം രാജേന്ദ്രന്‍ നയിക്കുന്ന എല്‍.ഡി.എഫ് തെക്കൻ മേഖല ജനജാഗ്രത ജാഥയുടെ സമാപനസമ്മേളനം വൈറ്റിലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതിയുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നല്‍കുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യാം. മംഗലാപുരെത്ത കുത്തക കമ്പനികൾക്കുവേണ്ടിയാണ് പദ്ധതിയെന്ന കുപ്രചാരണമാണ് അഴിച്ചുവിടുന്നത്. മതചിഹ്നങ്ങൾവരെ ഉപയോഗപ്പെടുത്തി ന്യൂനപക്ഷ തീവ്രവാദികളാണ് ഇതിെനതിെര സമരം നടത്തുന്നത്. ഗെയിൽ, എം.ആർ വാക്സിൻ തുടങ്ങിയവയിൽ ഇത് കാണാം. വർഗീയധ്രുവീകരണം നടത്താൻ ഇറങ്ങിയിരിക്കുന്നവരെ ജനം തിരിച്ചറിയണം. വികസനത്തിനെതിരെയല്ല, വികസനത്തിന് വേണ്ടിയാകണം സമരങ്ങൾ. സി.എന്‍.ജി ഏറ്റവും സുരക്ഷിത വാതകമാണ്. ഇപ്പോഴുള്ളതി​െൻറ പകുതി വിലയ്ക്ക് പാചകവാതകം ലഭിക്കുന്നതും ഫാക്ട് പോലുള്ള കമ്പനികൾ ലാഭത്തിലാക്കാൻ സഹായിക്കുന്നതുമാണ് പദ്ധതി. പരിശോധനയുടെ അടിസ്ഥാനത്തിൽ 606 ചരക്കുകളിൽ 169 എണ്ണത്തിന് മാത്രമെ ജി.എസ്.ടിയുടെ ഭാഗമായി വില കുറഞ്ഞിട്ടുള്ളൂവെന്ന് തോമസ് െഎസക് പറഞ്ഞു. സംസ്ഥാനതലത്തിൽ കേരളത്തിൽ ജി.എസ്.ടിയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ സമിതിയുണ്ടാക്കി. അപ്പോഴും കേന്ദ്രസമിതി രൂപവത്കരിച്ചിട്ടില്ല. ജി.എസ്.ടി സാമ്പത്തികവളർച്ച പിേന്നാട്ടടിക്കുകയാണ് ചെയ്തത്. വൻകിട കമ്പനികൾ ജി.എസ്.ടിയുടെ ഫലമായി ഒരുലക്ഷം കോടി രൂപയുടെ ലാഭമാണ് ഉണ്ടാക്കിയത്. ജനങ്ങളിൽനിന്ന് പോയ പണമാണത്. എയിഡഡ്, അണ്‍ എയിഡഡ് സ്‌കൂളുകളില്‍നിന്ന് ഒന്നര ലക്ഷം കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് ആകര്‍ഷിക്കാനായത് ഇടതുപക്ഷ സർക്കാറി​െൻറ പ്രധാന നേട്ടമാെണന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.എം എറണാകുളം ജില്ല സെക്രട്ടറി പി. രാജീവ് അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റന്‍ കാനം രാജേന്ദ്രന്‍, മന്ത്രിമാരായ മാത്യു ടി. തോമസ്, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story