Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ജി സർവകലാശാല...

എം.ജി സർവകലാശാല വാർത്തകൾ

text_fields
bookmark_border
പരീക്ഷതീയതി കോട്ടയം: ബി.ടെക് നവംബർ/ഡിസംബർ 2017 പരീക്ഷകൾ നവംബർ 23ന് ആരംഭിക്കും. വിശദ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. മൂന്നും അഞ്ചും ഒമ്പതും സെമസ്റ്റർ ബി.ആർക്ക് പരീക്ഷകൾ യഥാക്രമം നവംബർ 22, 23, 24 തീയതികളിൽ ആരംഭിക്കും. ഇേൻറണൽ മാർക്കുകൾ നിശ്ചിതസമയത്തിനുള്ളിൽ അപ്ലോഡ് ചെയ്യാത്ത കോളജുകളിൽനിന്ന് സർവകലാശാലാ ഉത്തരവ് അനുസരിച്ച പിഴ ഈടാക്കും. അപേക്ഷതീയതി നാലാം സെമസ്റ്റർ എം.എ ചെണ്ട, മദ്ദളം ഡിഗ്രി പരീക്ഷകൾ നവംബർ 15ന് നടത്തും. അപേക്ഷ നവംബർ ഏഴുവരെയും 50രൂപ പിഴയോടെ എട്ടുവരെയും 500 രൂപ സൂപ്പർഫൈനോടെ 10വരെയും സ്വീകരിക്കും. പരീക്ഷ മാറ്റി നവംബർ 14, 16, 20, 22, 24 തീയതികളിൽ നടത്താനിരുന്ന ഒന്നും രണ്ടും സെമസ്റ്റർ ബി.എ/ ബി.കോം (സി.ബി.സി.എസ്.എസ്- ൈപ്രവറ്റ് രജിസ്േട്രഷൻ) റഗുലർ/ ഇംപ്രൂവ്മ​െൻറ്/സപ്ലിമ​െൻററി പരീക്ഷകൾ യഥാക്രമം ഡിസംബർ 6, 8, 11, 13, 15 തീയതികളിലേക്ക് മാറ്റിനിശ്ചയിച്ചു. ബി.എഡ് മേഴ്സി ചാൻസ് 2006, 2008 അഡ്മിഷനിലുള്ള ബി.എഡ് വിദ്യാർഥികൾക്ക് അനുവദിച്ച മേഴ്സി ചാൻസ് പരീക്ഷ നവംബർ ഒമ്പതിന് ആരംഭിക്കും. കോട്ടയം മൗണ്ട് കാർമൽ കോളജ് ഓഫ് ടീച്ചർ എജുക്കേഷൻ മാത്രമാണ് പരീക്ഷകേന്ദ്രം. പ്രാക്ടിക്കൽ മൂന്നാം സെമസ്റ്റർ ബി.എഡ് (റഗുലർ/ സപ്ലിമ​െൻററി) പ്രാക്ടിക്കൽ പരീക്ഷ നവംബർ 13മുതൽ 30വരെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. വിശദ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. മൂന്നാം സെമസ്റ്റർ എം.എഡ് സ്പെഷൽ എജുക്കേഷൻ -ഇൻറലക്ച്വൽ ഡിസെബിലിറ്റി (റഗുലർ/ സപ്ലിമ​െൻററി) പ്രാക്ടിക്കൽ പരീക്ഷ നവംബർ ആറിന് മൂവാറ്റുപുഴ നിർമലസദൻ െട്രയിനിങ് കോളജ് ഫോർ സ്പെഷൽ എജുക്കേഷനിൽ നടത്തും. പ്രത്യേക പരീക്ഷ മുരിക്കാശ്ശേരി പാവനാത്മ കോളജിലെ വിദ്യാർഥിക്കായി ഒന്നാം സെമസ്റ്റർ എം.എ മലയാളം സ്പെഷൽ പരീക്ഷ നവംബർ 10ന് രാവിലെ 9.30മുതൽ 12.30വരെ നടത്തും. പിഎച്ച്.ഡി നൽകി ബയോസയൻസസിൽ ലിഷ പി. ലൂക്ക്, മാനേജ്മ​െൻറ് സ്റ്റഡീസിൽ എസ്. ഹരി, എൻവയൺമ​െൻറൽ സയൻസസിൽ നവ്യ ചെറിയാൻ, കെമിസ്ട്രിയിൽ എ.എസ്. ദിവ്യ, അർച്ചന എസ്. നായർ, വി.എ. സിജുമോൻ, എജുക്കേഷനിൽ ജോസഫൈൻ ജോസഫ്, ആർ. പ്രശാന്ത്, ബയോകെമിസ്ട്രിയിൽ എസ്. ശ്രീജ, േകാമേഴ്സിൽ ജിഷ ജോർജ്, ഹിന്ദിയിൽ മിനി വർഗീസ്, ഇക്കണോമിക്സിൽ എബ്രഹാം ബാബു, ഇംഗ്ലീഷിൽ എം. രാകേഷ് ബാബു, പി.ജെ. ഗായത്രി, മലയാളത്തിൽ ജിബു തോമസ്, സംസ്കൃതത്തിൽ എം.എസ്. ശ്യാം, പൊളിറ്റിക്സിൽ എം.ജി. അജയ് എന്നിവർക്ക് എം.ജി സർവകലാശാല പിഎച്ച്.ഡി നൽകാൻ തീരുമാനിച്ചു. ഓൺലൈൻ ഫീസ് അക്ഷയ കേന്ദ്രങ്ങളിൽ അടക്കാം നവംബർ ഒന്നുമുതൽ ആരംഭിച്ച ഓൺലൈൻ ഫീസ് സംവിധാനത്തിന് അക്ഷയ കേന്ദ്രങ്ങളിലും സൗകര്യം. അക്ഷയ കേന്ദ്രങ്ങളിലൂടെ ഫീസടക്കുന്ന സേവനത്തിന് പേമ​െൻറ് ഗേറ്റ്വേ ട്രാൻസാക്ഷൻ ഫീസിനുപുറമെ പരമാവധി 20 രൂപ സർവീസ് ചാർജ് മാത്രെമ ഈടാക്കൂ. സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത എല്ലാ കോളജുകളിലും ഇ- പേമ​െൻറിനുള്ള സൗകര്യവും ഹെൽപ് ഡെസ്കും ഏർപ്പെടുത്താൻ നിർദേശം നൽകി. സർവകലാശാല ഫീസുകൾ എ.ടി.എം ഡെബിറ്റ് കാർഡുകൾ/ ക്രഡിറ്റ് കാർഡുകൾ/ ഇൻറർനെറ്റ് ബാങ്കിങ് എന്നിവ ഉപയോഗിച്ച് www.epayment.mgu.ac.in എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് ഓൺലൈനായി അടക്കാനുള്ള സൗകര്യമാണ് നിലവിൽ സർവകലാശാല ഏർപ്പെടുത്തിയത്. ഓൺലൈൻ പേമ​െൻറ് സംബന്ധിച്ച പരാതികൾക്കും സഹായത്തിനുമായി 0481 2733434, 2733581 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Show Full Article
TAGS:LOCAL NEWS 
Next Story