Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപി.ജി പ്രവേശനം:...

പി.ജി പ്രവേശനം: മൂന്നാം സപ്ലിമെൻററി അലോട്ട്‌മെൻറ് പ്രസിദ്ധീകരിച്ചു

text_fields
bookmark_border
തിരുവനന്തപുരം: കേരള സര്‍വകലാശാല 2017--18 അധ്യയന വര്‍ഷത്തെ പി.ജി പ്രവേശനത്തിനുള്ള മൂന്നാം സപ്ലിമ​െൻററി അലോട്ട്‌മ​െൻറ് (www.admissions.keralauniversity.ac.in) പ്രസിദ്ധീകരിച്ചു. അഡ്മിഷന്‍ ഫീസ് ജനറല്‍ വിഭാഗത്തിന് 900 രൂപയും എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗത്തിന് 340 രൂപയും ആണ്. നവംബര്‍ 4,6,7 തീയതികളിലാണ് കോളജുകളില്‍ അഡ്മിഷന്‍. അഡ്മിഷന്‍ എടുത്തവര്‍ ആ സീറ്റില്‍ സംതൃപ്തരാണെങ്കില്‍ നവംബര്‍ ഒമ്പതിന് വൈകീട്ട് അഞ്ചിന് മുമ്പ് അവരുടെ ഹയര്‍ ഓപ്ഷനുകള്‍ നീക്കം ചെയ്യേണ്ടതാണ്. എം.സി.എ ടൈംടേബിള്‍ അഞ്ചാം സെമസ്റ്റര്‍ എം.സി.എ (2011 സ്‌കീം- സ്‌പെഷല്‍ സപ്ലിമ​െൻററി) ഡിഗ്രി പരീക്ഷ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. എം.എഡ് പരീക്ഷ ഡിസംബര്‍ അഞ്ചിന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ എം.എഡ് (ദ്വിവത്സരം- 2015 സ്‌കീം- െറഗുലര്‍ ആൻഡ് സപ്ലിമ​െൻററി) ഡിഗ്രി പരീക്ഷക്ക് പിഴകൂടാതെ നവംബര്‍ 10 പിഴയോടെ നവംബര്‍ 16വരെ ഫീസടച്ച് അപേക്ഷിക്കാം. (www.keralauniversity.ac.in) ബി.എ/ബി.എസ്സി/ബി.കോം പരീക്ഷകള്‍ സി.ബി.സി.എസ് ബി.എ/ബി.എസ്സി/ ബി.കോം മൂന്നാം സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് (െറഗുലര്‍ 2016 അഡ്മിഷന്‍ ഇംപ്രൂവ്‌മ​െൻറ്- 2015 അഡ്മിഷന്‍, സപ്ലിമ​െൻററി 2013 ആൻഡ് 2014 അഡ്മിഷന്‍) ഫൈനില്ലാതെ നവംബര്‍ ഏഴ് പിഴയോടെ നവംബര്‍ 15വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. www.exams.keralauniversity.ac.in. സൂക്ഷ്മപരിശോധന 2016 ഒക്‌ടോബറില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ഇൻറഗ്രേറ്റഡ് പഞ്ചവത്സര ബി.എ/ബി.കോം/ബി.ബി.എ എല്‍.എല്‍.ബി പരീക്ഷയുടെ സൂക്ഷ്മപരിശോധനക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികള്‍ ഹാള്‍ടിക്കറ്റുമായി നവംബര്‍ നാല് മുതല്‍ 10 വരെയുള്ള പ്രവര്‍ത്തിദിവസങ്ങളില്‍ പുനഃപരിശോധന വിഭാഗത്തില്‍ (EJ I സെക്ഷന്‍) ഹാജരാകണം. എം.കോം വൈവ പരീക്ഷ വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം നടത്തിയ എം.കോം സപ്ലിമ​െൻററി (ജൂലൈ -ആഗസ്റ്റ് 2017) വൈവ വോസി പരീക്ഷയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കായി നവംബര്‍ എട്ടിന് രാവിലെ 11ന് പാളയത്തുള്ള സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എജുക്കേഷനില്‍ വൈവ വോസി പരീക്ഷ നടത്തുന്നതാണ്. (www.keralauniversity.ac.in). എല്‍എല്‍.ബി ഫലം മേയില്‍ നടത്തിയ രണ്ടാം സെമസ്റ്റർ (പഞ്ചവത്സരം 2011-2012 അഡ്മിഷന് മുമ്പ് കോമണ്‍ ഫോര്‍ േമഴ്‌സി ചാന്‍സ്) എല്‍എല്‍.ബി പരീക്ഷയുടെ ഫലം വെബ്‌സൈറ്റില്‍ (www.keralauniversity.ac.in). അവസാന തീയതി ഡിസംബര്‍ ഒന്ന്. എം.എ മലയാളം വൈവ വോസി ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ മലയാളം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചര്‍ വൈവ വോസി പരീക്ഷ നവംബര്‍ 13 മുതല്‍ വിവിധ സ​െൻററുകളില്‍ നടക്കും. (www.keralauniversity.ac.in). എം.ബി.എ ടൈംടേബിള്‍ രണ്ടാം സെമസ്റ്റര്‍ എം.ബി.എ (2014 സ്‌കീം) ഫുള്‍ടൈം, യു.ഐ.എം, െറഗുലര്‍ (ഈവനിങ്) ട്രാവല്‍ ആൻഡ് ടൂറിസം പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. എം.എ ഹിന്ദി വൈവ ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചര്‍ വൈവ വോസി പരീക്ഷകള്‍ നവംബര്‍ ഒമ്പത് മുതല്‍ അതത് കോളജുകളില്‍ നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story