Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചിട്ടിക്കമ്പനി...

ചിട്ടിക്കമ്പനി ഉടമക്ക്​ മൂന്നുമാസം തടവു ശിക്ഷയും രണ്ട് ലക്ഷം പിഴയും

text_fields
bookmark_border
ചിട്ടിക്കമ്പനി ഉടമക്ക് മൂന്ന് മാസം തടവു ശിക്ഷയും രണ്ട് ലക്ഷം പിഴയും ചേർത്തല: കാലാവധി കഴിഞ്ഞിട്ടും നിക്ഷേപതുക തിരിച്ചു നൽകാതെ മുങ്ങിയ ചിട്ടിക്കമ്പനി ഉടമക്ക് മൂന്ന് മാസം തടവും ശിക്ഷയും രണ്ട് ലക്ഷം രൂപ പിഴയും. ചിറയിൽ ചിട്ടീസ് എം.ഡി ആലുവ അശോകപുരം സ്വദേശി സി.പി. വിജയകുമാറിനെയാണ് ചേർത്തല ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് നാലാം കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു മാസം കൂടി തടവുശിക്ഷ അനുഭവിക്കണം. പിഴ അടക്കുന്നപക്ഷം ഈ തുക പരാതിക്കാരനായ ചേർത്തല പാണാവള്ളി ഷാലിമാർ വീട്ടിൽ റസൽഷാഹുലിന് നൽകണം. ചന്തിരൂർ, അരൂക്കുറ്റി ഭാഗങ്ങളിൽ ചിട്ടിക്കമ്പനി നടത്തിയിരുന്ന ചിറയിൽ ചിട്ടീസിൽ 2003 ഡിസംബറിലാണ് റസൽ ഷാഹുൽ രണ്ട് ലക്ഷം രൂപ നിക്ഷേപിച്ചത്. 2006 ജൂലൈയിലാണ് ഇതി​െൻറ കാലാവധി കഴിഞ്ഞത്. ഇതുപ്രകാരം നിക്ഷേപത്തുക തിരിച്ചു ചോദിച്ചപ്പോൾ ലഭിച്ചത് വണ്ടിച്ചെക്കായിരുന്നു. ഇതിനിടയിൽ ചിറയിൽ ചിട്ടീസ് ഉടമക്കെതിരെ നിരവധി പരാതികൾ ഉയരുകയും ചിട്ടിക്കമ്പനി പൂട്ടി ഒളിവിൽ പോകുകയും ചെയ്തു. പിന്നീട് ഇദ്ദേഹത്തെ പൊലീസ് പിടികൂടി റിമാൻഡ് ചെയ്തിരുന്നു. ഇതേ തുടർന്നാണ് നിക്ഷേപത്തുക തിരിച്ചു തരാത്തതിനെതിരെ റസൽ ഷാഹുൽ ക്രിമിനൽ കേസ് ഫയൽ ചെയ്തത്.
Show Full Article
TAGS:LOCAL NEWS 
Next Story