Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുസാറ്റ് സ്വീഡനുമായി...

കുസാറ്റ് സ്വീഡനുമായി ശാസ്​ത്ര സഹകരണത്തിന്​

text_fields
bookmark_border
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ അഡ്വാൻസ്ഡ് സ​െൻറർ ഫോർ അറ്റ്മോസ്ഫറിക് റഡാർ റിസർച്ചും ഗോവയിലെ അൻറാർട്ടിക് സമുദ്ര ഗവേഷണകേന്ദ്രവും (എൻ.സി.എ.ഒ.ആർ) സ്വീഡിഷ് സ്പേസ് ഫിസിക്സ് ഇൻസ്റ്റിറ്റ്യൂട്ടും ശാസ്ത്ര സഹകരണത്തിന് ധാരണപത്രം ഒപ്പുെവച്ചു. കുസാറ്റ് വൈസ് ചാൻസലർ ഡോ. ജെ. ലത സ്വീഡിഷ് സ്പേസ് ഫിസിക്സ് ഇൻസ്റ്റിറ്റ്യൂട്ട് പ്രതിനിധി ഡോ. ഷീല കിർക്വുഡിന് ധാരണപത്രം കൈമാറി. സ്വീഡ​െൻറ ഉടമസ്ഥതയിൽ അൻറാർട്ടിക്കയിൽ സ്ഥാപിച്ച റഡാർ ഇന്ത്യക്ക് കൈമാറുകയും ചെയ്തു. കുസാറ്റ് റഡാർ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ എൻ.സി.എ.ഒ.ആർ ശാസ്ത്രജ്ഞൻ ഡോ. തമ്പാൻ മേലോത്ത്, കുസാറ്റ് സിൻഡിക്കേറ്റ് അംഗം ഡോ. എം. ഭാസി, ഡോ. സുനിൽ കെ. നാരായണൻകുട്ടി, ഡോ. ഇവ്ജീനിയ ബിലോവ (സ്വീഡൻ), കുസാറ്റ് റഡാർ കേന്ദ്രം ഡയറക്ടർ ഡോ. എം. മോഹൻകുമാർ, ഡോ. കെ. സതീശൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story