Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറേഷൻ കടകൾ അടച്ചിടും

റേഷൻ കടകൾ അടച്ചിടും

text_fields
bookmark_border
റേഷൻ കടകൾ തിങ്കളാഴ്ച മുതൽ അടച്ചിടും കോതമംഗലം: ജില്ലയിലെ മുഴുവൻ റേഷൻ കടകളും തിങ്കളാഴ്ച മുതൽ അനിശ്ചിത കാലത്തേക്ക് അടച്ചിടുമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോ. ജില്ല ഭാരവാഹികൾ അറിയിച്ചു. ജില്ലയിൽ 1362 റേഷൻ കടകളാണുള്ളത്. ഇക്കൊല്ലം േമയ് 31ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച വ്യാപാരികളുടെ വേതന പാക്കേജ് നടപ്പാക്കുക, റേഷൻ കടകൾ കമ്പ്യൂട്ടർവത്കരിക്കുക, വാതിൽപ്പടി റേഷൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കുക, റേഷൻ വ്യാപാരികളെ ആദായ നികുതിയിൽനിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തിങ്കളാഴ്ച മുതൽ സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തി​െൻറ ഭാഗമായാണ് റേഷൻ കടകൾ അടച്ചിടുന്നതെന്ന്‌ അസോസിയേഷൻ ജില്ല പ്രസിഡൻറ് വി.വി.ബേബി, സെക്രട്ടറി യു.എൻ.ഗിരിജൻ എന്നിവർ അറിയിച്ചു. കോതമംഗലത്ത് ചേർന്ന യോഗത്തിൽ ജില്ല വൈസ് പ്രസിഡൻറ് മാജോ മാത്യു, നൗഷാദ് പറക്കാടൻ, ഇ.വി.വിജയകുമാർ, ജലീൽ പുത്തൻവീടൻ, എൻ.പി.മുഹമ്മദ്, കെ.കെ.ഇസ്ഹാക്, എ. അബ്ദുസ്സലാം, സി.എ.ഫൈസൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story