Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇന്നും നാളെയും...

ഇന്നും നാളെയും ജില്ലയിൽ ഊർജിത കാമ്പയിൻ

text_fields
bookmark_border
െകാച്ചി: ജില്ലയിൽ എം.ആർ പ്രതിേരാധ കുത്തിവെപ്പ് എടുക്കാൻ സാധിക്കാത്ത കുട്ടികൾക്കായി ശനി, ഞായർ ദിവസങ്ങളിൽ ഊർജിത കാമ്പയിൻ നടത്തും. സ്കൂളുകളിൽ കാമ്പയിൻ നടത്തിയപ്പോൾ വിവിധ കാരണങ്ങളാൽ കുത്തിവെപ്പെടുക്കാത്ത കുട്ടികളെ അടുത്തുള്ള സർക്കാർ ആശുപത്രിയിലോ ഈ സൗകര്യം നൽകുന്ന ഏതെങ്കിലും സ്വകാര്യ ആശുപത്രിയിലോ എത്തിച്ച് പ്രതിരോധ കുത്തിവെപ്പ് നൽകണമെന്ന് ആവശ്യപ്പെടും. ഒമ്പത് മാസത്തിനും 15 വയസ്സിനുമിടയിലുള്ള കുട്ടികൾക്കാണ് പ്രതിരോധ കുത്തിവെപ്പ് നടത്തുന്നത്. ആരോഗ്യപ്രവർത്തകരുമായും ഡോക്ടർമാരുമായും സംശയനിവാരണം നടത്താനും അവസരമുണ്ട്. രണ്ടു ദിവസങ്ങളിലും സൗജന്യ എം.ആർ കുത്തിവെപ്പിനുള്ള സൗകര്യം തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിൽ ഒരുക്കിയിട്ടുണ്ട്. കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കൽ കോളജ്, കൊച്ചി ഗൗതം, ഇടപ്പള്ളി അമൃത മെഡിക്കൽ കോളജ്, വാഴക്കുളം സ​െൻറ് ജോർജ്, എറണാകുളം ലിസി, ഇടപ്പള്ളി എം.എ. ജെ, അശോകപുരം കാർമൽ, കിഴക്കമ്പലം സമരിറ്റൻ, എറണാകുളം ലക്ഷ്മി എന്നിവിടങ്ങളിൽ ശനിയാഴ്ച കുത്തിവെപ്പുണ്ടാകും. രണ്ട് ദിവസവും കുത്തിവെപ്പുണ്ടാകുന്ന ആശുപത്രികൾ: ചാലാക്കൽ ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, പള്ളിമുക്ക് കൊച്ചിൻ, വൈറ്റില വെൽകെയർ, തൃപ്പൂണിത്തുറ ലക്ഷ്മി, പെരുമ്പടപ്പ് ഫാത്തിമ, ആലുവ ലക്ഷ്മി. വെള്ളിയാഴ്ച 9,539 കുട്ടികൾ കൂടി പ്രതിരോധ കുത്തിവെപ്പെടുത്തു.ആകെ 6,76,106 കുട്ടികൾക്കാണ് പ്രതിരോധ കുത്തിവെപ്പ് നൽകാൻ ലക്ഷ്യമിട്ടിട്ടുള്ളതെന്ന് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story