Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജനകീയ ഒപ്പുശേഖരണം...

ജനകീയ ഒപ്പുശേഖരണം നടത്തി

text_fields
bookmark_border
മൂവാറ്റുപുഴ: റോഡി​െൻറ ശോച്യാവസ്ഥക്കെതിരെ ബി.ജെ.പി റാക്കാട് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ . അമ്പലംപടി ചെക്ക്ഡാം റോഡി​െൻറ റാക്കാട് നന്ദോട് കവല മുതല്‍ രണ്ട് കി.മീറ്ററോളം നീളത്തിലാണ് തകര്‍ന്നിരിക്കുന്നത്. റോഡുകളില്‍ രൂപപ്പെട്ട കുഴികളില്‍ മഴവെള്ളം നിറഞ്ഞ് ഇരുചക്രവാഹനക്കാരുള്‍പ്പെടെയുള്ളവര്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. റോഡ് നന്നാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഒപ്പുശേഖരണം നടത്തിയത്. സീമ അശോകന്‍ ഉദ്ഘാടനം ചെയ്തു. വാളകം പഞ്ചായത്ത് പ്രസിഡൻറ് ജി.പി. സതീഷ്‌ കുമാര്‍, ബൂത്തംഗങ്ങളായ ഗോപകുമാര്‍, അരുണ്‍കുമാര്‍, തങ്കപ്പന്‍, പി.എന്‍. അശോകന്‍, സി.എസ്. ബിജു എന്നിവര്‍ പങ്കെടുത്തു. മൂവാറ്റുപുഴ പൊതുമരാമത്ത് എക്‌സിക്യൂട്ടിവ് എൻജിനീയര്‍ക്കും വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story