Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒമ്പതാം ക്ലാസ്​...

ഒമ്പതാം ക്ലാസ്​ വിദ്യാർഥിയെ എ.ബി.വി.പി സംഘം വളഞ്ഞിട്ട് തല്ലി

text_fields
bookmark_border
കൊടുങ്ങല്ലൂർ: ഒരു പരിപാടിക്ക് ചുവന്ന മുണ്ട് ഉടുത്ത് സ്കൂളിൽ വന്നു എന്ന കാരണം പറഞ്ഞ് കൊടുങ്ങല്ലൂർ ഗവ. ടെക്നിക്കൽ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ വി.എച്ച്.എസ്.ഇയിൽ പഠിക്കുന്ന എ.ബി.വി.പി സംഘം വളഞ്ഞിട്ട് തല്ലി. മാളക്കടുത്ത് പൊയ്യ പാത്രക്കടവ് ഉണ്ണികൃഷ്ണ​െൻറ മകൻ അഭിജിത്ത് ഉണ്ണിയാണ്(14) പൈശാചികമായ മർദനത്തിനിരയായത്. ടെക്നിക്കൽ ഹൈസ്കൂളിലെ എസ്.എഫ്.െഎ യൂനിറ്റ് ഭാരവാഹിയാണ് അഭിജിത്ത്. മാരകമായി പരിക്കേറ്റ അഭിജിത്തിനെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയശേഷം ടി.കെ.എസ് പുരം മെഡി കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂൾ തുടങ്ങുന്നതിന് മുമ്പ് രാവിലെ 8.30ഒാെടയാണ് സംഭവം. വി.എച്ച്.എസ്.ഇ കെട്ടിടത്തി​െൻറ പിന്നിലേക്ക് വിളിച്ചുകൊണ്ടുപോയാണ് മർദിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മർദനം ഏൽക്കാൻപോലും ശേഷിയില്ലാത്ത, കുട്ടിത്തം മാറാത്ത അഭിജിത്തിനെ വേദനയാൽ പുളയുന്ന അവസ്ഥയിലാണ് ആശുപത്രിയിൽ കൊണ്ടുവന്നത്. സ്കൂളിൽ മുമ്പ് ഒരു ദിവസം ചുവന്ന മുണ്ട് ഉടുത്ത് വന്നു എന്ന കാരണം പറഞ്ഞായിരുന്നു മർദ്ദനമേത്ര. വിവരമറിഞ്ഞ് വിദ്യാർഥിയുടെ രക്ഷിതാക്കൾ ആശുപത്രിയിലെത്തി. കൊടുങ്ങല്ലൂർ െപാലീസ് ആശുപത്രിയിലെത്തി വിദ്യാർഥിയുടെ മൊഴിയെടുത്തു. മുമ്പ് ചുവന്ന മുണ്ട് ഉടുത്ത് കൊടുങ്ങല്ലൂർ ക്ഷേത്രമൈതാനിയിൽ വന്ന ഡി.വൈ.എഫ്.െഎ പ്രവർത്തകരെ ആർ.എസ്.എസുകാർ മർദിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story