Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമലര്‍വാടി...

മലര്‍വാടി വിജ്ഞാനോത്സവം സബ്ജില്ല മത്സരങ്ങള്‍ നാളെ

text_fields
bookmark_border
കൊച്ചി: മലര്‍വാടി ബാലസംഘവും ടീന്‍ ഇന്ത്യയും ചേര്‍ന്ന് മാധ്യമം വെളിച്ചത്തി​െൻറ സഹകരണത്തോടെ നടത്തുന്ന ലിറ്റില്‍ സ്കോളര്‍ വിജ്ഞാനോത്സവം സബ്ജില്ല മത്സരങ്ങള്‍ ഞായറാഴ്ച ജില്ലയിലെ 11 കേന്ദ്രങ്ങളില്‍ നടക്കും. ഉച്ചക്ക് രണ്ടു മുതല്‍ നാലുവരെ നടക്കുന്ന മത്സരത്തില്‍ സ്കൂള്‍തല മത്സരങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മൂന്ന് സ്ഥാനക്കാര്‍ പങ്കെടുക്കും. രജിസ്ട്രേഷന്‍ ഉച്ചക്ക് ഒന്നിന് ആരംഭിക്കും. ജില്ലയിൽ മൂവായിരത്തിലധികം പ്രതിഭകള്‍ മത്സരിക്കും. സബ്ജില്ല മത്സരത്തിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍ 18ന് തൃക്കാക്കര കൊച്ചിന്‍ പബ്ലിക്‌ സ്കൂളില്‍ നടക്കുന്ന ജില്ലതല മത്സരത്തിലേക്ക് യോഗ്യത നേടും. ജില്ലതലത്തില്‍ മികച്ച സമ്മാനങ്ങളും സംസ്ഥാനതലത്തില്‍ മെഗാ സമ്മാനങ്ങളുമാണ് വിജയികളെ കാത്തിരിക്കുന്നത്. സബ്ജില്ല മത്സരകേന്ദ്രങ്ങളും ബന്ധപ്പെടേണ്ട നമ്പറുകളും: 1. പറവൂർ - ഇസ്ലാമിക യു.പി സ്കൂൾ, മന്നം (9846619988, 9400448958) 2. വൈപ്പിൻ -ഗ്രെയ്സ് പബ്ലിക് സ്കൂൾ, എടവനക്കാട് (9447177196,9446968101) 3. എറണാകുളം -ഗവ. ഗേൾസ് ഹൈസ്കൂൾ, എറണാകുളം (9567772211,9895178726) 4. കോതമംഗലം -അൽഅമൽ പബ്ലിക് സ്കൂൾ, നെല്ലിക്കുഴി (9961462454, 9446344294) 5. മൂവാറ്റുപുഴ -എം.ഐ.ഇ.ടി ഹൈസ്കൂൾ, മൂവാറ്റുപുഴ (8086 201252,9495508870) 6. കോലഞ്ചേരി -ഐ.സി.ടി സ്കൂൾ, പെരിങ്ങാല (8281026133,9497277488) 7. പെരുമ്പാവൂർ -മക്കാ സ്കൂൾ, പെരുമ്പാവൂർ (9447926329,8129490403) 8. അങ്കമാലി -ഗവ. യു.പി.സ്കൂൾ, ചെങ്ങമനാട് (9544977400,9895204412) 9. ആലുവ -ക്രസൻറ് പബ്ലിക് സ്കൂൾ, തോട്ടുംമുഖം ആലുവ (9656203124, 9495576671) 10. മട്ടാഞ്ചേരി -ഗവ. ഹൈസ്കൂൾ, പനയപ്പിള്ളി (9995556646,9895280108) 11. തൃപ്പൂണിത്തുറ -ആർ.എൽ.വി.യു.പി സ്കൂൾ, തൃപ്പൂണിത്തുറ (9061187772, 9497274618) ജില്ലയില്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍: 9447155209, 9446029594
Show Full Article
TAGS:LOCAL NEWS 
Next Story