Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൈനാപ്പിൾ വില ഇടിഞ്ഞു

പൈനാപ്പിൾ വില ഇടിഞ്ഞു

text_fields
bookmark_border
മൂവാറ്റുപുഴ: കേരളത്തിനു പുറമെ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും മഴ കനത്തതോടെ . കഴിഞ്ഞ ആഴ്ചവരെ കിലോക്ക് 30 രൂപ വില ഉണ്ടായിരുന്ന പൈനാപ്പിളിന് 18 രൂപയാണ് വാഴക്കുളം മാർക്കറ്റിലെ വെള്ളിയാഴ്ചത്തെ വില. സംസ്ഥാനത്ത് തുലാവർഷം കനത്തതിനു പുറമെ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും മഴയാരംഭിച്ചതും മറ്റു പഴവർഗങ്ങൾ സുലഭമായതും പൈനാപ്പിളി​െൻറ വിലയിടിവിന് കാരണമായി. ആപ്പിൾ, ഓറഞ്ച് തുടങ്ങിയവയുടെ സീസൺ ആരംഭിച്ചതോടെ ഇവ വ്യാപകമായി എത്തിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ മികച്ച വിലയാണ് പൈനാപ്പിളിന് ലഭിച്ചിരുന്നത്. ഇതോടെ ഉൽപാദനവും കൂടിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായി മഴ തുടങ്ങിയതും ഉൽപന്നത്തി​െൻറ വില ഇടിഞ്ഞു. ദിനേന നൂറിലധികം ലോഡ് പൈനാപ്പിളാണ് വാഴക്കുളം മാർക്കറ്റിൽനിന്ന് കയറ്റിയയച്ചിരുന്നത്. ഇപ്പോളിത് പകുതിയായി കുറഞ്ഞു. വില ഇടിഞ്ഞതോടെ തോട്ടത്തിൽനിന്ന് ൈപനാപ്പിൾ വെട്ടുന്നതും കർഷകർ കുറച്ചിട്ടുണ്ട്. മൂന്നു വർഷത്തിനുശേഷം ഇത്തവണയാണ് പൈനാപ്പിളിന് ന്യായവില ലഭിച്ചത്. എന്നാൽ അപ്രതീക്ഷിത മഴ കർഷകരുടെ കണക്കുകൂട്ടലുകൾ മുഴുവനും തെറ്റിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story