Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊ​ട്ടാ​ര​ക്ക​ര​യി​ൽ...

കൊ​ട്ടാ​ര​ക്ക​ര​യി​ൽ ബി.​ജെ.​പി പ്രാ​ദേ​ശി​ക നേ​താ​വി​​െ​ൻ​റ നേ​തൃ​ത്വ​ത്തി​ൽ വി​സ ത​ട്ടി​പ്പ്​

text_fields
bookmark_border
മൂന്നുപേർ കസ്റ്റിയിലെന്ന് സൂചന *കോടികൾ തട്ടിയെടുത്തു കൊട്ടാരക്കര: ബി.ജെ.പി പ്രാദേശിക നേതാവി​െൻറയും കുടുംബത്തി​െൻറയും നേതൃത്വത്തിൽ കൊട്ടാരക്കര കേന്ദ്രീകരിച്ച് കോടികളുടെ വിസ തട്ടിപ്പ്. 800ഓളം പേർ തട്ടിപ്പിനിരയായതായാണ് സൂചന. വിസ ഏജൻറായി പ്രവർത്തിച്ച നെടുമൺകാവ് സ്വദേശി സുരേഷ്കുമാർ ഉൾപ്പെടെ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കരയിലെ പ്രാദേശിക ബി.ജെ.പി നേതാവ് പുലമൺ ഗോകുലത്തിൽ ബിജു (കോട്ടപ്പുറം ബിജു) വി​െൻറ മക്കളായ ഹരികൃഷ്ണൻ, ഗിരികൃഷ്ണൻ, പത്തനംതിട്ട സ്വദേശി പ്രിൻസ് സക്കറിയ എന്നിവരാണ് വിസ തട്ടിപ്പിലെ പ്രധാനികളെന്നാണ് പൊലീസ് നൽകുന്ന വിവരം. ബി.ജെ.പി ഒ.ബി.സി മോർച്ചയുടെ മണ്ഡലം പ്രസിഡൻറാണ് ബിജു. ദുൈബയിലെ സ്പിന്നീസ്, അൽഷിറാവി കമ്പനികളിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഘത്തെക്കുറിച്ച് പരാതി നൽകാൻ നൂറുകണക്കിന് പേരാണ് വെള്ളിയാഴ്ച രാവിലെ മുതൽ കൊട്ടാരക്കര സ്റ്റേഷനിലേക്കെത്തിയത്. ഹരികൃഷ്ണനും കുടുംബവും ചേർന്ന് കോടികൾ പലരിൽനിന്ന് വിസ വാഗ്ദാനം നൽകി പണം തട്ടിയതായി പരാതിയിൽ പറയുന്നുണ്ട്. തട്ടിപ്പിനിരയായ ഇരുനൂറോളം പേരാണ് വെള്ളിയാഴ്ച പരാതി നൽകാനായി കൊട്ടാരക്കര സ്റ്റേഷനിലെത്തിയത്. കൊല്ലം, കുളപ്പാടം, കണ്ണനല്ലൂർ, നെടുമൺകാവ്, നെടുമ്പന, പുനലൂർ ചവറ, നെടുവത്തൂർ, കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് എന്നിവിടങ്ങളിലുള്ളവരാണ് പരാതി നൽകാനെത്തിയത്. സംസ്ഥാനത്തി​െൻറ വിവിധ പ്രദേശങ്ങളിലും തട്ടിപ്പുമായി ബന്ധപ്പെട്ട് സംഘത്തിന് കണ്ണികൾ ഉള്ളതായി സംശയിക്കുന്നു. മാന്നാർ എണ്ണക്കാട് സ്വദേശിയായ സന്തോഷിനെ കേസുമായി ബന്ധപ്പെട്ട് മാന്നാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രധാന കണ്ണിയായ ഹരികൃഷ്‌ണ​െൻറ ബന്ധുവാണ് ഇയാളെന്ന് പറയപ്പെടുന്നു. 83 പേരിൽനിന്ന് അര കോടിയിലധികം രൂപ ഇയാൾ തട്ടിയെടുത്ത് കൈമാറിയിട്ടുള്ളതായി സൂചനയുണ്ട്. ഹരികൃഷ്ണൻ വഴിയാണ് പ്രധാനമായും വിസ ഇടപാടുകൾ നടന്നുവന്നിരുന്നത്. 10ാം ക്ലാസ് മുതൽ എൻജിനീയറിങ് ബിരുദധാരികൾ വരെ ഇവരുടെ വലയിൽ വീണിട്ടുണ്ട്. ഏജൻറുമാർ വഴിയും സൗഹൃദ ശൃംഖല വഴിയുമായിരുന്നു തട്ടിപ്പ്. കൊട്ടാരക്കരയിലെത്തിയ ഭൂരിപക്ഷം പേർക്കും ഹരികൃഷ്ണനെയും കുടുംബത്തെയും മാത്രമേ അറിയുകയുള്ളൂ. കൂട്ടാളിയായ പ്രിൻസ് സക്കറിയ, മലപ്പുറം സ്വദേശിയായ ഷാനവാസ്‌ എന്നിവരും വിസ തട്ടിപ്പിലെ പ്രധാനികളാണെന്നും പരാതി നൽകാനെത്തിയവർ പറയുന്നു. 60,000 രൂപ മുതൽ ഒന്നര ലക്ഷം വരെ വിസക്കായി ഇവരുടെ ൈകയിൽനിന്ന് ഈടാക്കിയിരുന്നു. പാസ്പോർട്ടി​െൻറ കോപ്പിയും ബയോഡാറ്റയും ഐഡി കാർഡും വാങ്ങിയ ശേഷം 30 ദിവസത്തിനകം ജോലി നൽകാമെന്നായിരുന്നു വാഗ്ദാനം. വാങ്ങിയ പണത്തിനു ചെക്കും നൽകിയിരുന്നു. മൂന്നുമാസത്തിനകം വിദേശത്ത് പോകാൻ സാധിച്ചില്ലെങ്കിൽ പണം തിരികെ നൽകുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും വിസ ലഭിക്കാത്തതിനെ തുടർന്ന് പണം നൽകിയവർ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോണിൽ കിട്ടാതാകുകയും പിന്നീടുള്ള അന്വേഷണത്തിൽ തങ്ങൾ തട്ടിപ്പിനിരയായെന്ന് ബോധ്യെപ്പടുകയുമായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story