Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅഞ്ചുവർഷത്തിലേ​െറയായി...

അഞ്ചുവർഷത്തിലേ​െറയായി ജയിലിൽ കഴിയുന്നവരുടെ അപ്പീലുകൾ ഉടൻ തീർപ്പാക്കണം ^സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസ്

text_fields
bookmark_border
അഞ്ചുവർഷത്തിലേെറയായി ജയിലിൽ കഴിയുന്നവരുടെ അപ്പീലുകൾ ഉടൻ തീർപ്പാക്കണം -സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ന്യൂഡൽഹി: അഞ്ചുവർഷത്തിലേെറയായി ജയിലിൽ കഴിയുന്നവരുടെ അപ്പീലുകൾ അടിയന്തരമായി തീർപ്പാക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. അഞ്ചുവർഷത്തിലേറെയായ മറ്റു ഹരജികളിലും എത്രയും വേഗം തീർപ്പ് കൽപ്പിക്കണമെന്ന് സുപ്രീംകോടതിയോടും ഹൈകോടതികളോടും ആവശ്യപ്പെട്ട ചീഫ് ജസ്റ്റിസ്, ജയിലിൽ കഴിയുന്ന ദരിദ്രരായവർക്ക് സംസ്ഥാന ലീഗൽ സർവിസസ് അതോറിറ്റി മുഖേന നിയമസഹായം നൽകണമെന്നും നിർദേശിച്ചു. െഹെകോടതികൾക്ക് എഴുതിയ കത്തിലാണ് ചീഫ് ജസ്റ്റിസ് ഇൗ ആവശ്യമുന്നയിച്ചത്. കേസുകൾ കെട്ടിക്കിടക്കുന്നത് നീതിന്യായസംവിധാനത്തി​െൻറ കാര്യക്ഷമത ചോദ്യംചെയ്യുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാലപ്പഴക്കം ചെന്ന കേസുകൾ തീർപ്പാക്കാൻ ശനിയാഴ്ചകളിൽ ഹൈകോടതി പ്രവർത്തിക്കണമെന്ന ചീഫ് ജസ്റ്റിസി​െൻറ ആവശ്യത്തിന് വലിയ പിന്തുണയാണ് ലഭിച്ചതെന്നും മൂന്ന് ചെറിയ ഹൈകോടതികളൊഴികെ ബാക്കിയെല്ലാം ശനിയാഴ്ചകളിൽ പ്രവർത്തിക്കുന്നുണ്ടെന്നും നിയമവൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ രണ്ടുമാസങ്ങളിൽ അത്തരം ഒമ്പത് സിറ്റിങ്ങിലൂടെ ഹൈകോടതികൾ ആയിരത്തോളം കേസുകൾ തീർപ്പാക്കി. പഴയ ക്രിമിനൽകേസുകളിലെ നടപടികൾ ചീഫ് ജസ്റ്റിസ് നേരിട്ട് നിരീക്ഷിച്ചു വരുകയാണ്. കോടതികളുമായി അദ്ദേഹം നിരന്തരം ബന്ധപ്പെടുന്നുണ്ട്. ക്രിമിനൽ ഹരജികൾ നേരേത്ത തീർപ്പാക്കാനുള്ള നടപടികൾ സുപ്രീംകോടതിയിലും തുടങ്ങി. ചീഫ് ജസ്റ്റിസ് മിശ്ര സ്ഥാനമേറ്റശേഷം തീർപ്പാകാതെ കിടന്ന കേസുകളുടെ എണ്ണം 60 ദിവസം കൊണ്ട് 58,272ൽ നിന്ന് 55,259 ആയി കുറഞ്ഞുവെന്നും കോടതിവൃത്തങ്ങൾ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story