Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭവനപദ്ധതിക്ക് ജലസേചന...

ഭവനപദ്ധതിക്ക് ജലസേചന വകുപ്പിെൻറ ഭൂമി നൽകും^മന്ത്രി

text_fields
bookmark_border
ഭവനപദ്ധതിക്ക് ജലസേചന വകുപ്പി​െൻറ ഭൂമി നൽകും-മന്ത്രി പിറവം: പഞ്ചായത്തുകളും നഗരസഭകളും ആവശ്യപ്പെട്ടാൽ ലൈഫ് ഭവന പദ്ധതിക്ക് ജലസേചന വകുപ്പി​െൻറ ഭൂമി അനുവദിക്കുമെന്ന് മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. സംസ്ഥാന സർക്കാർ ലൈഫ്, പി.എം.എ.വൈ പദ്ധതികളുടെ ഭാഗമായി പിറവം നഗരസഭയിലെ വീടില്ലാത്ത 123 കുടുംബങ്ങൾക്കായി 3.69 കോടിയുടെ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വീടില്ലാത്തവർക്കുവേണ്ടി പദ്ധതി നടപ്പാക്കുമ്പോൾ സ്ഥലം ഇല്ലാത്ത സാഹചര്യമുണ്ടെങ്കിൽ വിവിധ പദ്ധതികൾ പ്രകാരം ഏറ്റെടുത്ത ഭൂമി പഞ്ചായത്തുകൾക്കും നഗരസഭകൾക്കും വിട്ടുനൽകാനാണ് ഉദ്ദേശിക്കുന്നത്-അദ്ദേഹം കൂട്ടിച്ചേർത്തു. നഗരസഭയിലെ തെരുവുകച്ചവടക്കാർക്കുള്ള പുനരധിവാസ പദ്ധതിയും തിരിച്ചറിയൽ കാർഡ് വിതരണവും അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ സാബു കെ. ജേക്കബ് അധ്യക്ഷത വഹിച്ചു. നഗരസഭ ഉപാധ്യക്ഷ ഐഷ മാധവൻ, സ്ഥിരംസമിതി അംഗങ്ങളായ മെബിൻ ബേബി, അന്നമ്മ ഡോമി, അരുൺ കല്ലറക്കൽ, ജിൽസ് പെരിയപ്പുറം, സിജി സുകുമാരൻ, കൗൺസിലർമാരായ തമ്പി പുതുവാക്കുന്നേൽ, ബിബിൻ ജോസ്, സിനി സൈമൺ, ഷൈബി രാജു, ജിൻസി രാജു, റീജ ഷാജു, സുനിത വിമൽ, ഷിജി ഗോപകുമാർ, വത്സല വർഗീസ്, അൽസ അനൂപ്, അജേഷ് മനോഹർ, ബെന്നി വി. വർഗീസ്, സോജൻ ജോർജ്, കെ.ആർ ശശി, പ്രഫ. ടി.കെ.തോമസ്, മുകേഷ് തങ്കപ്പൻ, നീതു ഡിജോ, സിന്ധു ജെയിംസ്, ആതിര രാജൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് വിൽസൺ കെ. ജോൺ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് തോമസ് മല്ലിപ്പുറം, എൽ.ഡി.എഫ് മണ്ഡലം സെക്രട്ടറി ഷാജു ജേക്കബ്, തോമസ് തേക്കുംമൂട്ടിൽ, സോമൻ വല്ലയിൽ, കെ.ആർ. നാരായണൻ നമ്പൂതിരി, ഉപേന്ദ്രദാസ് മുകുന്ദൻ, ശശി മാധവൻ, എം.ടി പൗലോസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story