Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാചകവാതക വിലവർധന...

പാചകവാതക വിലവർധന പിൻവലിക്കണം ^കെ.എച്ച്​.ആർ.എ

text_fields
bookmark_border
പാചകവാതക വിലവർധന പിൻവലിക്കണം -കെ.എച്ച്.ആർ.എ കൊച്ചി: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും ജി.എസ്.ടിയുംമൂലം വീർപ്പുമുട്ടുന്ന ഹോട്ടൽ മേഖലക്ക് കനത്ത തിരിച്ചടിയാണ് വാണിജ്യാവശ്യത്തിനുള്ള പാചകവാതക വിലവർധനവെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ. ഇൗ മാസം ഒറ്റയടിക്ക് സിലിണ്ടറിന് 146 രൂപയാണ് വർധിപ്പിച്ചത്. മൂന്നുമാസത്തിനിടെ മുന്നൂറോളം രൂപയാണ് വില കൂട്ടിയത്. പ്രതിദിനം ആയിരത്തോളം രൂപയുടെ അധികചെലവാണ് സാധാരണ ഹോട്ടലിന് വരുന്നത്. അന്യായമായി വർധിപ്പിച്ച പാചകവാതക വില ഉടൻ പിൻവലിക്കണമെന്ന് അസോസിയേഷൻ പ്രസിഡൻറ് മൊയ്തീൻകുട്ടി ഹാജിയും ജനറൽ സെക്രട്ടറി ജി. ജയപാലും ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story