Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാല മോഷ്​ടാവ് പിടിയിൽ...

മാല മോഷ്​ടാവ് പിടിയിൽ മാല ​െപാട്ടിക്കാനെത്തിയത് പൊലീസുകാര‍െൻറ ബൈക്കിൽ

text_fields
bookmark_border
മൂവാറ്റുപുഴ: മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്ന് സ്ത്രീകളുടെ മാല പിടിച്ചുപറിച്ച് രക്ഷപ്പെടുന്ന കുപ്രസിദ്ധ മോഷ്ടാവ് വാഴക്കുളം പൊലീസി​െൻറ പിടിയിലായി. പെരുമ്പാവൂര്‍ മുടിക്കല്‍ സ്വദേശി മാടവന വീട്ടില്‍ സിദ്ദീഖിനെയാണ്(മാടവന സിദ്ദീഖ് -40) വെള്ളിയാഴ്ച പുലര്‍ച്ച ഇടുക്കി ഉടുമ്പന്നൂര്‍ ഇടമറുകിലെ രഹസ്യകേന്ദ്രത്തില്‍നിന്ന് പിടികൂടിയത്. ഒക്‌ടോബര്‍ 23ന് ചാലക്കുടി കോടതിയുടെ പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന കോടതി ഡ്യൂട്ടിക്കെത്തിയ പുതുക്കാട് സ്റ്റേഷനിലെ പൊലീസുകാര‍​െൻറ ബൈക്ക് മോഷ്ടിച്ചശേഷം ഈ ബൈക്കിലാണ് ഒടുവിൽ മാലമോഷണം നടത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 8.30ന് മടക്കത്താനം വാണര്‍കാവ് ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന മണിയന്തടം പുളിക്കല്‍ പൊന്നമ്മയുടെ(55) രണ്ടേകാല്‍ പവ‍​െൻറ മാല ബൈക്കിലെത്തിയ സിദ്ദീഖ് പൊട്ടിച്ച് കടന്നുകളഞ്ഞ സംഭവം പൊലീസ് അന്വേഷിച്ചുവരുകയായിരുന്നു.15- സി.സി ടി.വി ദൃശ്യങ്ങളില്‍നിന്ന് ലഭിച്ച പ്രതിയുടെ ഹെല്‍മറ്റ് ധരിച്ച ഭാഗിക ചിത്രങ്ങളും പൊന്നമ്മ മനസ്സിലാക്കിയ രൂപഭാവങ്ങളും കോര്‍ത്തിണക്കി തയാറാക്കിയ രേഖാചിത്രം, സംസ്ഥാനത്തെ മുൻ മാലമോഷ്ടാക്കളുടെ ചിത്രങ്ങളുമായി കോര്‍ത്തിണക്കി നടത്തിയ അന്വേഷണത്തിലാണ് ഇയാളെ തിരിച്ചറിഞ്ഞത്. നിരവധി മോഷണക്കേസുകളിലും പിടിച്ചുപറി കേസുകളിലും പ്രതിയായ ഇയാള്‍ കഴിഞ്ഞ നാലുവര്‍ഷമായി പാലക്കാട്, മലപ്പുറം ജില്ലകളില്‍ രഹസ്യമായി താമസിച്ച് വരുകയായിരുന്നു. ആലുവ, പെരുമ്പാവൂര്‍ സ്റ്റേഷനുകളില്‍ പത്തോളം കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ ഗുണ്ട നിയമപ്രകാരം നടപടിക്ക് ശിപാര്‍ശ പരിഗണനയിലിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. മലപ്പുറം ജില്ലയില്‍നിന്ന് രണ്ടാമത് വിവാഹം കഴിച്ച സിദ്ദീഖ് കഴിഞ്ഞ ഒക്‌ടോബര്‍ 10-മുതലാണ് ഉടുമ്പന്നൂരിൽ താമസമാക്കിയത്. മോഷണക്കേസുകളില്‍ കുപ്രസിദ്ധിയാര്‍ജിച്ച ഇയാൾ സ്ഥിരമായി ഒരുപ്രദേശത്ത് തങ്ങാറില്ല. ഒരു സിംകാര്‍ഡ് രണ്ടാഴ്ചമാത്രമാണ് ഉപയോഗിക്കുന്നത്. തന്ത്രപരമായ നീക്കത്തിനൊടുവിലാണ് പ്രതിയുടെ താവളം മനസ്സിലാക്കി പൊലീസ് വലയില്‍ വിഴ്ത്തിയത്. പ്രതിക്കെതിരെ രണ്ട് മോഷണക്കേസാണ് വാഴക്കുളം പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സി.ഐ ജയകുമാറി​െൻറ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘത്തിലെ അംഗങ്ങളായ വാഴക്കുളം എസ്.ഐ ബേസില്‍ തോമസ്, അഡീഷനൽ എസ്.ഐ എം.കെ. ദാസ്, എ.എസ്.ഐ കെ.കെ. രാജേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ ദിലീപ് കുമാര്‍, അഷറഫ്, ജോബി, മന്‍ജേഷ്, സന്തോഷ്, ഗിരീഷ് കുമാര്‍, ഇബ്രാഹിംകുട്ടി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story