Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനാക് അക്രഡിറ്റേഷൻ;...

നാക് അക്രഡിറ്റേഷൻ; യു.സി കോളജിന് ഉയർന്ന പോയൻറും എ േഗ്രഡും

text_fields
bookmark_border
ആലുവ: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം പരിശോധിച്ച് വിലയിരുത്തുന്ന നാക് സമിതിയുടെ പരിശോധനയിൽ ആലുവ യു.സി കോളജിന് 3.45 പോയൻറും എ േഗ്രഡും ലഭിച്ചു. നാലാം ഘട്ട അക്രഡിറ്റേഷനിൽ പങ്കെടുത്ത കേരളത്തിലെ കലാലയങ്ങളിൽ ഏറ്റവും ഉയർന്ന േഗ്രഡ് പോയൻറാണ് ഇത്. ഉയർന്ന വിദ്യാഭ്യാസ നിലവാരത്തോടൊപ്പം വിവിധ വിഷയങ്ങളിൽ യു.സി കോളജിലെ പഠന വകുപ്പുകളിൽ നടക്കുന്ന ഗവേഷണങ്ങളെയും പരിഗണിച്ചാണ് എ േഗ്രഡ് നൽകിയത്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പി‍​െൻറ ധനസഹായത്തോടെയുള്ള ഗവേഷണങ്ങളും അധ്യാപകർക്ക് ലഭിച്ച പേറ്റൻറുകളും യു.ജി.സി ഗവേഷണ പുരസ്കാരങ്ങളും ഇക്കൂട്ടത്തിൽപെടുന്നു. 1996ൽ നാക് സംഘത്തി‍​െൻറ ആദ്യ പരിശോധനയിൽതന്നെ ഏറ്റവും ഉയർന്ന റാങ്കായ പഞ്ചനക്ഷത്ര പദവി കേരളത്തിലാദ്യം കരസ്‌ഥമാക്കിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണിത്. 2021ൽ ശതാബ്്ദി ആഘോഷിക്കാനൊരുങ്ങുകയാണ് ചരിത്രഗന്ധം പേറുന്ന കച്ചേരിമാളികയും ഗാന്ധിജി നട്ടുനനച്ച തേന്മാവുമുള്ള ഈ കലാലയം.
Show Full Article
TAGS:LOCAL NEWS 
Next Story