Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതണൽമരങ്ങൾ നശിപ്പിക്കൽ...

തണൽമരങ്ങൾ നശിപ്പിക്കൽ വ്യാപകം

text_fields
bookmark_border
ആലുവ: വഴിയോരങ്ങളിലെയും മറ്റുപൊതുസ്‌ഥലങ്ങളിലേയും തണൽ മരങ്ങൾ നശിപ്പിക്കുന്നത് വ്യാപകമായി. വ്യക്തിപരമായ ആവശ്യങ്ങൾക്കാണ്‌ പലരും പൊതുമരങ്ങൾ നശിപ്പിക്കുന്നത്. ചിലത് പൂർണമായി വെട്ടി നശിപ്പിക്കുമ്പോൾ മറ്റുചില മരങ്ങളുടെ ചില്ലകൾ വ്യാപകമായി വെട്ടിമാറ്റുകയാണ്. മരങ്ങൾക്കടിയിൽ തീയിടുന്ന പ്രവണതയും വ്യാപകമായി. നഗരം, ദേശീയപാത, മറ്റുപ്രധാന റോഡുകൾ തുടങ്ങിയ ഭാഗങ്ങളിലാണിത്. സ്വകാര്യ സ്‌ഥാപനങ്ങളുടെ പരിസരങ്ങളിൽ പൊതുസ്‌ഥലത്ത് നിൽക്കുന്ന മരങ്ങളാണ് പ്രധാനമായും നശിപ്പിക്കപ്പെടുന്നത്. തങ്ങളുടെ സ്‌ഥാപനങ്ങൾക്ക്‌ ചെറിയ മറ വരുന്ന തരത്തിലെ മരങ്ങളും ചില്ലകളും അനധികൃതമായി കെട്ടിട ഉടമകളോ സ്‌ഥാപന ഉടമകളോ വെട്ടിമാറ്റുകയാണ്. വെട്ടിമാറ്റാൻ കഴിഞ്ഞില്ലെങ്കിൽ മരങ്ങൾക്ക് താഴെ സ്‌ഥിരമായി ചവറുകൾ കത്തിക്കും. നഗരത്തിലാണ് ഇത്തരത്തിൽ മരങ്ങൾക്കടിയിൽ തീയിട്ട് നശിപ്പിക്കുന്ന പ്രവണത കൂടുതൽ. അധികൃതർ ഇത്തരം നിയമവിരുദ്ധ പ്രവൃത്തികൾക്കെതിരെ നിശബ്‌ദത പാലിക്കുകയാണെന്നാണ് ആക്ഷേപം.
Show Full Article
TAGS:LOCAL NEWS 
Next Story