Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഉപജില്ല സ്കൂൾ കലോത്സവം ...

ഉപജില്ല സ്കൂൾ കലോത്സവം ഇന്ന്​

text_fields
bookmark_border
ആലുവ: ഉപജില്ല സ്കൂൾ കലോത്സവം ശനിയാഴ്ച ആരംഭിക്കും. എട്ടുവരെ 12 വേദികളിലായാണ് മത്സരങ്ങളെന്ന് നഗരസഭ ചെയർപേഴ്സൻ ലിസി എബ്രഹാം, എ.ഇ.ഒ പി. ലിസ മാത്യു എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 130സ്കൂളുകളിൽനിന്ന് ഹയർസെക്കൻഡറി, എച്ച്.എസ്, യു.പി, എൽ.പി വിഭാഗങ്ങളിലായി 3700 പ്രതിഭകൾ പങ്കെടുക്കും. രാവിലെ 9.30 മുതൽ രചന മത്സരങ്ങൾ ആലുവ സ​െൻറ് മേരീസ് സ്കൂളിൽ നടക്കും. ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളാണ് ആതിഥേയത്വം വഹിക്കുന്നത്. ഔപചാരിേകാദ്ഘാടനം ആറിന് രാവിലെ 9.30ന് ആലുവ മുനിസിപ്പൽ ടൗൺ ഹാളിൽ അൻവർ സാദത്ത് എം.എൽ.എ നിർവഹിക്കും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബി.എ. അബ്‌ദുൽ മുത്തലിബ് മുഖ്യപ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി സ്കൂൾ, ടൗൺ ഹാൾ, ടാസ് ഹാൾ, സ​െൻറ് മേരീസ്, ഗവ. ബോയ്സ്, ഗവ. ഗേൾസ്, ഗവ. എച്ച്.എ.സി, സ​െൻറ് ഫ്രാൻസിസ്, സ​െൻറ് ജോൺസ് എന്നിവിടങ്ങളിലായി മത്സരം നടക്കും. എട്ടിന് വൈകീട്ട് 7.30ന് നടക്കുന്ന സമാപന സമ്മേളനം ബി.എ. അബ്‌ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്യും. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുംതാസ് സമ്മാനവിതരണം നടത്തും. നഗരസഭ വൈസ് ചെയർപേഴ്സൻ സി. ഓമന, സ്‌ഥിരം സമിതി അധ്യക്ഷൻ വി. ചന്ദ്രൻ, സ്വാഗതസംഘം ഭാരവാഹികളായ മോഹൻലാൽ, നിസാർ, എൻ.എച്ച്. ജബ്ബാർ മാസ്‌റ്റർ, സിദ്ദീഖ് മാസ്‌റ്റർ, സി.എ. അംബ്രോസ്, ഒ.ബി. ലീന, ശശിധരൻ കല്ലേരി, മനോജ് കുമാർ, അബൂബക്കർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story