Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുറമ്പോക്ക് ഭൂമി...

പുറമ്പോക്ക് ഭൂമി പോക്കുവരവ്​ ചെയ്തില്ല; താലൂ​േക്കാഫിസ്​ ജീവനക്കാരെ മർദിച്ചതായി പരാതി

text_fields
bookmark_border
പെരുമ്പാവൂർ: പുറമ്പോക്ക് ഭൂമി പോക്കുവരവു ചെയ്ത് നൽകണമെന്നാവശ്യപ്പെട്ട് എത്തിയവർ കുന്നത്തുനാട് താലൂക്ക് ഒാഫിസ് ജീവനക്കാരെ മർദിച്ചതായി പരാതി. അറക്കപ്പടി വില്ലേജിൽ രണ്ട് സ​െൻറ് വീതം പതിച്ചുനൽകുന്നതിന് ഭൂരഹിത കേരളം പദ്ധതിയിൽ ഉൾെപ്പടുത്തിയ ഭൂമി പോക്കു വരവ് ചെയ്ത് നൽകണമെന്ന ആവശ്യവുമായി എത്തിയവരാണ് മർദിച്ചത്. ഓഫിസിലെ ഫയലുകൾ വലിച്ചെറിഞ്ഞ് നശിപ്പിച്ചതായി ജീവനക്കാർ പറഞ്ഞു. സംഭവത്തിൽ ഓഫിസ് ജീവനക്കാർ പ്രതിഷേധിച്ചു. വെങ്ങോല വില്ലേജ് പരിധിയിലെ കബീർ, ലൈല, ആമിന അബൂബക്കർ എന്നിവരാണ് ആക്രമണം നടത്തിയത്. തങ്ങളുടെ കൈവശമുള്ള പുറമ്പോക്ക് ഭൂമി ഭൂരഹിത കേരളം പദ്ധതിയിൽ ഉൾപ്പെട്ടതാണെന്നറിഞ്ഞതിനെ തുടർന്ന് ജീവനക്കാരോട് ക്ഷോഭിക്കുകയും സെക്ഷൻ ക്ലർക്കായ എം.എസ്. സോമരാജനെ ൈകയേറ്റം ചെയ്യുകയും ചെയ്തു. തഹസിൽദാരുടെ നിർദേശ പ്രകാരം പെരുമ്പാവൂർ പൊലീസ് ആക്രമികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കലക്ടറുടെ നിർദേശ പ്രകാരം മൂവാറ്റുപുഴ ആർ.ഡി.ഒ ഓഫിസിലെത്തി പരിശോധന നടത്തുകയും ആക്രമണം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. 50 സ​െൻറ് സർക്കാർ പുറമ്പോക്ക് ഭൂമി തങ്ങളുടെ പിതാവ് അബൂബക്കറിന് പട്ടയം കിട്ടിയതാണെന്ന് കാണിച്ച് ആമിന അബൂബക്കർ, ലൈല എന്നിവർ താലൂക്ക് ഒാഫിസിൽ അറിയിച്ചിരുന്നു. എന്നാൽ, ഈ ഭൂമിയുടെ അവകാശം സംബന്ധിച്ച് ഇവരും മറ്റൊരാളുമായി അവകാശ തർക്കമുണ്ട്. ഇതുമായി പെരുമ്പാവൂർ മുനിസിപ്പൽ കോടതിയിൽ കേസുള്ളതാണെന്ന് താലൂക്ക് ഉദ്യോഗസ്ഥർ പറയുന്നു. അപേക്ഷകളുടെയും അയൽ വസ്തു ഉടമകളുടെയും സാന്നിധ്യത്തിൽ ജില്ല സർവെ സൂപ്രണ്ടും ഹെഡ് സർേവയറും പരിശോധിച്ചതി​െൻറ അടിസ്ഥാനത്തിൽ പട്ടയപ്രകാരമുള്ള വസ്തുവുമായി യോജിച്ച് വരുന്നില്ലെന്ന് റിപ്പോർട്ട് ചെയ്തതുമാണ്. കോടതി വ്യവഹാരം നിലവിലുള്ളതിനാലും പുറമ്പോക്കായതിനാലും പോക്കുവരവ് ചെയ്യണമെന്ന ആവശ്യം അനുവദിക്കില്ലെന്ന് തഹസിൽദാർ അറിയിച്ചിരുന്നു. മൂന്ന് മാസം മുമ്പ് ഇതേ ആവശ്യവുമായി ബന്ധപ്പെട്ട് സംഘത്തിൽപ്പെട്ട സ്ത്രീകളിൽ ഒരാൾ താലൂക്ക് ഒാഫിസിന് മുന്നിലെ കെട്ടിടത്തിന് മുകളിൽ കയറിനിന്ന് ആത്്മഹത്യാഭീഷണി മുഴക്കിയിരുന്നു. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ഉണ്ടാകുന്ന ആക്രമത്തിനെതിരെ താലൂക്ക് ഓഫിസിൽ നടന്ന പ്രതിഷേധ യോഗം കേരള റവന്യൂ ഡിപാർട്ടുമ​െൻറ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സെക്രേട്ടറിയറ്റംഗം സി.എ. അനീഷ് ഉദ്ഘാടനം ചെയ്തു. ജോയൻറ് കൗൺസിൽ ജില്ല സെക്രട്ടറി ശ്രീജി തോമസ്, ജില്ല കമ്മിറ്റി അംഗങ്ങളായ കെ.പി. പോൾ, ഒ.ജി. സജിമോൻ, പോൾ വർഗീസ്, കെ.കെ. ശ്രീജേഷ്, അബു സി. രഞ്ജി, താലൂക്ക് സെക്രട്ടറി കെ.ബി. അഭിലാഷ്, ഡെപ്യൂട്ടി തഹസിൽദാർമാരായ എം.ആർ. കൃഷ്ണൻകുട്ടി, കെ.എം. നാസർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story