Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനമ്പർ ​േപ്ലറ്റുകൾ...

നമ്പർ ​േപ്ലറ്റുകൾ മറച്ച ലോറികൾക്കെതിരെ നടപടി

text_fields
bookmark_border
ആലുവ: നമ്പർ പ്ലേറ്റുകൾ മറച്ച് സർവിസ് നടത്തുന്ന ലോറികൾക്കെതിരെ നടപടി ആരംഭിച്ചു. ദേശീയപാതയിൽ വാഹനാപകടങ്ങൾ കുറക്കുന്നതിന് റൂറൽ എസ്.പിയുടെ നേതൃത്വത്തിലെ നടപടികളുടെ ഭാഗമായാണ് ആലുവ ട്രാഫിക് പൊലീസി​െൻറ ഈ നീക്കം. നമ്പർ ബോർഡുകൾ കാമറകളിൽ കുടുങ്ങാത്ത വിധത്തിൽ സർവിസ് നടത്തിയ വാഹനങ്ങൾക്കെതിരെയായിരുന്നു വെള്ളിയാഴ്ച നടപടി. ഇത്തരത്തിൽ 26 ചരക്കുവാഹനങ്ങൾ പിടികൂടി. പിഴ ചുമത്തിയതിന് പുറമെ ബോർഡ് മറച്ച് സ്‌ഥാപിച്ച ഇരുമ്പ് പട്ടകൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചു. രാവിലെ ഒൻപതുമണി മുതൽ 12 വരെ ദേശീയപാതയിൽ പുളിഞ്ചോടിന് സമീപം റൂറൽ എസ്.പി എ.വി. ജോർജി‍​െൻറ നേതൃത്വത്തിലായിരുന്നു പരിശോധന. സംസ്‌ഥാന രജിസ്ട്രേഷനുള്ള രണ്ട് നാഷനൽ പെർമിറ്റ് ലോറികളും പിടികൂടിയവയിൽപ്പെടും. തമിഴ്നാട്, കർണാടക, ആന്ധ്ര, മഹാരാഷ്ട്ര, നാഗാലാൻഡ് രജിസ്ട്രേഷനുള്ള വാഹനങ്ങളാണ് മറ്റുള്ളവ. ദേശീയപാതയിൽ അപകടം സൃഷ്‌ടിക്കുന്ന ദീർഘദൂര ചരക്ക് വാഹനങ്ങളിൽ പലതും പിടികൊടുക്കാതെ രക്ഷപ്പെടാറുണ്ട്. പൊലീസ് സ്‌ഥാപിച്ച സി.സി ടി.വി കാമറകളിൽ അപകട ദൃശ്യം പതിഞ്ഞാലും നിർത്താതെ പോകുന്ന ലോറി കണ്ടെത്താൻ ബുദ്ധിമുട്ടാണ്. വാഹനങ്ങളുടെ പിന്നിലെ നമ്പർ ബോർഡുകൾക്ക് തകരാർ സംഭവിക്കാതിരിക്കാനെന്ന വ്യാജേനയാണ് ഇരുമ്പ് പട്ടയുടെ കവചം തീർക്കുന്നത്. അപകട സ്‌ഥലത്ത് നിന്നും രക്ഷപ്പെടുമ്പോൾ വാഹന നമ്പർ മറ്റുള്ളവർക്ക് വ്യക്തമാകാതിരിക്കുകയാണ് ലക്ഷ്യം. അമിതവേഗത്തിൽ ഓടുന്ന വാഹനങ്ങളുടെ നമ്പറുകൾ കാമറയിൽ പതിയാതിരിക്കലും ഇവരുടെ ലക്ഷ്യമാണ്. കഴിഞ്ഞയാഴ്ച ദേശീയപാതയിൽ സെമിനാരിപ്പടിയിൽ കണ്ടെയ്നർ ലോറി ഇടിച്ച് ദമ്പതികൾ മരിച്ച കേസിലും പൊലീസിന് സമാനമായ അനുഭവം ഉണ്ടായി. അപകടത്തി‍​െൻറ ദൃശ്യം ലഭിച്ചെങ്കിലും വാഹന നമ്പർ അവ്യക്തമായിരുന്നു. എന്നിട്ടും വാഹനം കണ്ടെത്താനും ഡ്രൈവറെ പിടിക്കാനും പൊലീസിനായി. കേസിൽ പിടിയിലായ ലോറി ഡ്രൈവർ സേലം കമലാപുരം ആർ.സി.സി എത്തിയപെട്ടിയിൽ ആരോഗ്യരാജ് പൊലീസിന് നൽകിയ മൊഴിയിലാണ് ദീർഘദൂര വാഹന ഉടമകളുടെ തട്ടിപ്പ് പൊലീസിന് ബോധ്യമായത്. എസ്.ഐ മുഹമ്മദ് കബീറി‍​െൻറ നേതൃത്വത്തിൽ ട്രാഫിക് പൊലീസാണ് പരിശോധന നടത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story