Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആലുവ റെയിൽവേ...

ആലുവ റെയിൽവേ സ്‌റ്റേഷനിൽ 3.6 കോടിയുടെ വികസന പദ്ധതി ചാലക്കുടി മണ്ഡലത്തിലെ റെയിൽവേ-, ദേശീയപാത വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും

text_fields
bookmark_border
ആലുവ: ചാലക്കുടി ലോക്സഭ മണ്ഡലത്തിലെ റെയില്‍വേ-, ദേശീയപാത വികസന പദ്ധതികള്‍ സമയബന്ധിതമായി പുര്‍ത്തിയാക്കാൻ കര്‍മപദ്ധതി. ഇന്നസ​െൻറ് എം.പി വിളിച്ച ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. മണ്ഡലത്തില്‍ സാങ്കേതികതടസ്സംമൂലം മുന്നോട്ടുനീങ്ങാത്ത പദ്ധതികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാണ് എം.പി ഉന്നതതലയോഗം വിളിച്ചത്. ചൂര്‍ണിക്കര പഞ്ചായത്തിലെ അമ്പാട്ടുകാവ്‌ അടിപ്പാതയുമായി ബന്ധപ്പെട്ട തടസ്സം പരിഹരിക്കുന്നതിന് റെയില്‍വേ,- ദേശീയപാത ഉദ്യോഗസ്‌ഥര്‍ സംയുക്ത പരിശോധന നടത്തും. എം.പി ഫണ്ടില്‍നിന്ന് 19 ലക്ഷവും എം.എല്‍.എ ഫണ്ട്, തദ്ദേശ സ്‌ഥാപനങ്ങളുടെ തനത് ഫണ്ട് എന്നിവയുള്‍പ്പെടെ 1.26 കോടിയും ചെലവഴിച്ച് നിര്‍മിക്കുന്ന അടിപ്പാതയുടെ ടെൻഡര്‍ നടപടി റെയില്‍വേ പൂര്‍ത്തിയാക്കിയിരുന്നു. ഇതിനിെട സമീപത്ത് മെട്രോ സ്‌റ്റേഷന്‍ വന്നതിനെത്തുടര്‍ന്നാണ് പുതിയ സാങ്കേതികപ്രശ്നം ഉയർന്നത്. സംയുക്ത പരിശോധനയില്‍ പരിഹാരം കാണാനും തുടർ നിര്‍മാണപ്രവര്‍ത്തനം അതിവേഗം പൂര്‍ത്തിയാക്കാനും തീരുമാനമായി. ഇടമലയാര്‍ ഇറിഗേഷന്‍ പദ്ധതിയുടെ കനാല്‍ നിര്‍മാണത്തിന് പ്രഷര്‍ സൈഫണ്‍ നിര്‍മിക്കാൻ റെയില്‍വേ ഉടന്‍ ടെൻഡര്‍ ക്ഷണിക്കും. വാപ്പാലശേരിയില്‍ റെയില്‍വേ ലൈനിന് കുറുകെ പ്രഷര്‍ സൈഫണ്‍ നിര്‍മാണം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ അങ്കമാലി നഗരസഭയിലേക്കും നെടുമ്പാശ്ശേരി പഞ്ചായത്തിലേക്കും വെള്ളം എത്തിക്കാന്‍ കഴിയൂ. 2.78 കോടി ഇറിഗേഷന്‍ വകുപ്പ് റെയില്‍വേക്ക് കൈമാറിയെങ്കിലും നിര്‍മാണം ആരംഭിക്കാനായില്ല. ടെൻഡര്‍ നടപടി പൂര്‍ത്തിയാക്കി വേഗത്തില്‍ നിർമാണം ആരംഭിക്കാന്‍ തീരുമാനിച്ചു. ആലുവ റെയിൽവേ സ്‌റ്റേഷനിൽ 3.6 കോടിയുടെ വികസനപദ്ധതിയാണ് നടപ്പാക്കുക. ഒന്ന്‍, രണ്ട്, മൂന്ന്‍ പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ച് പുതിയ മേൽപാലം നിർമിക്കും. റിഫ്രഷ്മ​െൻറ് റൂം ഒരുക്കും. ലിഫ്റ്റി‍​െൻറ പണി പൂർത്തിയാക്കും. ബുക്കിങ് -പാർസല്‍, --റിസര്‍വേഷന്‍ എന്നിവക്ക് പുതിയ ബ്ലോക്ക് നിർമിക്കും. നിലവിെല റിസര്‍വേഷന്‍ കൗണ്ടര്‍ പുതിയ സ്‌ഥലത്തേക്ക് മാറ്റി തല്‍സ്‌ഥാനത്ത് എയര്‍ കണ്ടീഷന്‍ഡ് വെയ്റ്റിങ് ഹാള്‍ നിർമിക്കാനും തീരുമാനിച്ചു. പാലരുവി, ജനശതാബ്‌ദി ഉള്‍പ്പെടെ ട്രെയിനുകളുടെ സ്‌റ്റോപ്, അങ്കമാലി, കൊരട്ടി അങ്ങാടി, ചാലക്കുടി സ്‌റ്റേഷനുകളുടെ വികസന പദ്ധതികള്‍, കറുകുറ്റി സ്‌റ്റേഷനിലെ അധിക സ്‌ഥലം ഉപയോഗപ്പെടുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട് യാത്രക്കാരും പൊതുജനങ്ങളും ഉന്നയിച്ച നിർദേശങ്ങളും പരിഗണിക്കും. ചമ്പന്നൂര്‍, പുറയാര്‍ മേല്‍പാലങ്ങളും നെടുവന്നൂര്‍ അടിപ്പാതയും സംബന്ധിച്ച നടപടി മുന്നോട്ടുകൊണ്ടുപോകാനും തീരുമാനിച്ചു. ഇന്നസ​െൻറ് എം.പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്‌, റോജി എം. ജോണ്‍, റെയില്‍വേ തിരുവനന്തപുരം ഡി.ആര്‍.എം പ്രകാശ് ഭൂട്ടാനി, എഫ്.ഐ.ടി ചെയര്‍മാന്‍ ടി.കെ. മോഹനന്‍, അങ്കമാലി നഗരസഭ ചെയര്‍മാന്‍ എം.എ. ഗ്രേസി, പഞ്ചായത്ത് പ്രസിഡൻറ്മാരായ എ.പി. ഉദയകുമാര്‍, പി.ആര്‍. രാജേഷ് ഇറിഗേഷന്‍ വകുപ്പ് സൂപ്രണ്ടിങ് എന്‍ജിനീയര്‍ എലിസബത്ത്‌ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story