Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആദ്യ സ്വാതന്ത്ര്യ...

ആദ്യ സ്വാതന്ത്ര്യ സമരം: പൈകക്ക്​ മു​മ്പ്​ ആറ്റിങ്ങൽ കലാപം

text_fields
bookmark_border
ആലപ്പുഴ: സ്വാതന്ത്ര്യസമര ചരിത്രങ്ങള്‍ തിരുത്തിയെഴുതുന്ന സംഘ്പരിവാർ നീക്കത്തി​െൻറ ഭാഗമായി, 1817ല്‍ ഒഡിഷയില്‍ നടന്ന പൈക കലാപത്തെ (പൈക ബിദ്രോഹ) ഒന്നാം സ്വാതന്ത്ര്യ സമരമാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തി​െൻറ വെളിച്ചത്തിൽ കേരളത്തിൽ 1721ൽ നടന്ന ആറ്റിങ്ങൽ കലാപത്തി​െൻറ പ്രസക്തി വീണ്ടും ചർച്ചയാകുന്നു. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിെക്കതിരെ കേരളത്തിൽ നടന്ന ആദ്യ സംഘടിത പ്രക്ഷോഭമായ ആറ്റിങ്ങൽ കലാപം രാജ്യത്തെ ആദ്യ സ്വാതന്ത്ര്യ സമരമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യന്‍ സൈനികരും നാട്ടുരാജാക്കന്മാരും ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തിയ 1857ലെ പ്രശസ്തമായ ശിപായി ലഹളെയയാണ് ഒന്നാം സ്വാതന്ത്ര്യ സമരമായി ചരിത്രകാരന്മാർ പൊതുവെ അംഗീകരിച്ചിരിക്കുന്നത്. അതിന് ഒരു നൂറ്റാണ്ട് മുമ്പ് കേരളക്കരയിൽ മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ സമരങ്ങൾ ആരംഭിച്ചിരുന്നുവെന്ന് മാർക്സിസ്റ്റ് സൈദ്ധാന്തികനും പ്രമുഖ ചരിത്രകാരനുമായിരുന്ന കെ. ദാമോദരൻ ചൂണ്ടിക്കാട്ടിയിരുന്നു. ആറ്റിങ്ങൽ റാണി 1695ൽ കരം ഒഴിവാക്കി അഞ്ചുതെങ്ങ് കായൽ തീരത്ത് ഇംഗ്ലീഷുകാർക്ക് കോട്ടയും പാണ്ടികശാലയും നിർമിക്കാൻ അനുമതി നൽകി. ബ്രിട്ടീഷുകാർ നിശ്ചയിക്കുന്ന വിലയ്ക്ക് കുരുമുളകും മറ്റും വിൽക്കാൻ നിർബന്ധിതരായ പ്രദേശത്തെ ആളുകൾ 1697ൽതന്നെ ഇത് ചോദ്യം ചെയ്തു തുടങ്ങിയെങ്കിലും വിജയത്തിൽ കലാശിച്ചത് 1721-ലെ ആറ്റിങ്ങൽ കലാപത്തിലാണ്. അഞ്ചുതെങ്ങിലെ ധീരരായ മുസ്ലിം യുവാക്കളും ഹിന്ദു സഹോദരങ്ങളും തോളോട് തോൾ ചേർന്ന് 1697ൽ ഫാക്ടറിയും പാണ്ടികശാലയും ആക്രമിച്ച സംഭവത്തെ ചരിത്രകാരന്മാർ ബോധപൂർവം തമസ്കരിക്കുകയാണെന്ന് ആലപ്പുഴയിലെ പ്രമുഖ തൊഴിലാളി നേതാവും ചരിത്രാന്വേഷകനുമായ വി. മോഹൻദാസ് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഒക്ടോബറിൽ പുറത്തിറങ്ങിയ അദ്ദേഹത്തി​െൻറ 'ദേശീയ സ്വാതന്ത്ര്യ സമരവും പുന്നപ്ര വയലാറും' ചരിത്ര ഗ്രന്ഥത്തി​െൻറ അഞ്ചാം അധ്യായമായ ആറ്റിങ്ങൽ കലാപത്തിൽ ഇേതക്കുറിച്ച് പരാമർശമുണ്ട്. ഇംഗ്ലീഷുകാർ നൽകിയ വിദേശനിർമിത ആഭരണങ്ങളിലും വസ്ത്രങ്ങളിലും മനംനിറഞ്ഞ റാണി അവർ തദ്ദേശീയരിൽനിന്ന് ശേഖരിക്കുന്ന ഉൽപന്നങ്ങൾക്ക് കുറഞ്ഞ വില നിശ്ചയിക്കുകയായിരുന്നു. പൊറുതിമുട്ടിയ ജനം 1721ൽ അഞ്ചുതെങ്ങിൽനിന്ന് ആറ്റിങ്ങൽ കൊട്ടാരത്തിലേക്ക് റാണിയെ മുഖംകാണിക്കാൻ പുറപ്പെട്ട 140 അംഗ ഇംഗ്ലീഷുകാരുടെ നാട്ടുപ്രമാണി സംഘത്തെ ആക്രമിച്ച് കൊലപ്പെടുത്തി. ആറുമാസം നാട്ടുകാർ ഉപരോധിച്ച അഞ്ചുതെങ്ങ് കോട്ട പിന്നീട് തലശ്ശേരിയിൽനിന്ന് സായുധസേന എത്തി റാണിയുടെ സഹായത്തോടെയാണ് ഇംഗ്ലീഷുകാർ തിരിച്ചുപിടിച്ചത്. ഇത്രയധികം ഇംഗ്ലീഷുകാർ കൊല്ലപ്പെട്ട മറ്റൊരു കലാപം സ്വതന്ത്ര്യസമര കാലഘട്ടത്തിൽ നടന്നിട്ടില്ലെന്ന് മോഹൻദാസ് ചൂണ്ടിക്കാട്ടുന്നു. വി.ആർ. രാജമോഹൻ
Show Full Article
TAGS:LOCAL NEWS 
Next Story