Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൊതുഗതാഗതത്തിന് പുത്തൻ ...

പൊതുഗതാഗതത്തിന് പുത്തൻ മാറ്റങ്ങളുമായി കൊച്ചി മെട്രോ

text_fields
bookmark_border
കൊച്ചി: നഗരത്തിലെ പൊതുഗതാഗത സംവിധാനം ഒരു കുടക്കീഴിലാക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) ബസ് ഉടമകളുടെ കമ്പനികളുമായി ധാരണപത്രം ഒപ്പുെവച്ചു. കെ.എം.ആർ.എൽ ഓഫിസിൽ നടന്ന ചടങ്ങിൽ മാനേജിങ് ഡയറക്ടർ എ.പി.എം. മുഹമ്മദ് ഹനീഷി​െൻറയും മുൻ എം.ഡി ഏലിയാസ് ജോർജി​െൻറയും സാന്നിധ്യത്തിൽ പ്രോജക്ട് ഡയറക്ടര്‍ തിരുമന്‍ അര്‍ച്ചുനനാണ് കമ്പനി പ്രതിനിധികളുമായി ധാരണപത്രം ഒപ്പിട്ടത്. കൊച്ചി മെട്രോയുടെ ഫീഡർ സർവിസായി വൈദ്യുതി ഓട്ടോ സംവിധാനം നടപ്പാക്കുന്നതി​െൻറ ധാരണപത്രവും ഒപ്പുെവച്ചു. പൊതുഗതാഗത സംവിധാനം കൂടുതൽ മികവുറ്റതാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതികൾ. ഏഴ് വ്യത്യസ്ഥ കമ്പനികളുടെ കീഴിൽ നഗരത്തിലെ 1000 ബസുകളെ അണിനിരത്തിയുള്ളതാണ് പദ്ധതി. ദ കോഒാഡിനേഷന്‍ കമ്മിറ്റി ഓഫ് പ്രൈവറ്റ് ബസ് ഓപറേറ്റിങ് കമ്പനീസി​െൻറ കീഴിലാകും ഈ ഏഴ് കമ്പനികളും പ്രവര്‍ത്തിക്കുക. മെട്രോ യാത്രക്കാർക്ക് ഇതുമായി ബന്ധപ്പെടാവുന്നതരത്തിൽ പദ്ധതികൾ ആവിഷ്കരിക്കും. മൂന്ന് സീറ്റ് ഓട്ടോറിക്ഷകളോടൊപ്പം ആറുമുതൽ ഏഴുവരെ സീറ്റുള്ള വാനുകളും ഉൾപ്പെടുത്തിയുള്ളതായിരിക്കും വൈദ്യുതി ഓട്ടോ ഫീഡർ സർവിസ്. സംയോജിത ബസ് സമയക്രമം, ജി.പി.എസ് ബന്ധപ്പെടുത്തിയുള്ള യാത്ര ആസൂത്രണം, വിവര ശേഖരണ സംവിധാനം എന്നിവ ബസ് സ്റ്റോപ്പുകളിൽ നടപ്പാക്കും. ബസ് ഓപറേഷൻസ് കൺട്രോൾ സ​െൻറർ, സ്മാർട്ട് കാർഡ് ടിക്കറ്റിങ് തുടങ്ങിയ സേവനവും നടപ്പിൽ വരുത്തും. പ്രൈവറ്റ് ബസ് മെട്രോ സർവിസ്, മുസ്രിസ് ബസ്, മൈ മെട്രോ ബസ് സർവിസ്, ഗ്രേറ്റർ കൊച്ചിൻ ബസ് ട്രാൻസ്പോർട്ട് അസോസിേയഷൻ, പ്രതീക്ഷ ട്രാൻസ്പോർട്ട് ഓപറേറ്റേഴ്സ് അസോസിയേഷൻ, കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോ ഓപറേറ്റീവ് സൊസൈറ്റി എന്നിവയാണ് ഏഴ് സൊസൈറ്റികൾ. ആളുകളെ ഏറ്റവും സൗകര്യപ്രദമായി മെട്രോ സ്റ്റേഷനുകളിലെത്തിക്കുകയായിരിക്കും വൈദ്യുതി ഓട്ടോറിക്ഷയുടെ ദൗത്യം.
Show Full Article
TAGS:LOCAL NEWS 
Next Story