Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതാജ്മഹലിനെ...

താജ്മഹലിനെ എതിർക്കുന്നവർ ചെങ്കോട്ടയിൽ പതാക ഉയർത്താൻ പാടില്ല ^കാനം

text_fields
bookmark_border
താജ്മഹലിനെ എതിർക്കുന്നവർ ചെങ്കോട്ടയിൽ പതാക ഉയർത്താൻ പാടില്ല -കാനം ആലുവ: താജ്മഹലിനെ എതിർക്കുന്നവർ ചെങ്കോട്ടയിൽ പതാക ഉയർത്താൻ പാടില്ലെന്ന് സി.പി.ഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേന്ദ്രസർക്കാറി​െൻറ ജനവിരുദ്ധ ഫാഷിസ്‌റ്റ് നയങ്ങൾക്കെതിരെ നയിക്കുന്ന എൽ.ഡി.എഫ് ജനജാഗ്രത യാത്രക്ക് ആലുവയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെങ്കോട്ടയും മുഗൾ സാമ്രാജ്യത്തി​െൻറ സംഭാവനയാണ്. സോളാർ കമീഷൻ റിപ്പോർട്ട് നിയമസഭയിൽ അവതരിപ്പിക്കുന്നതിനാൽ ഇൗ മാസം ഒമ്പതുമുതൽ കുട്ടികളെ ദൃശ്യമാധ്യമങ്ങളിൽനിന്ന് മാറ്റിനിർത്തണം. കർഷകരോട് വാഗ്ദാനങ്ങൾ പാലിക്കാത്ത കേന്ദ്രസർക്കാർ മൂന്നര വർഷംകൊണ്ട് അവരെ ആത്മഹത്യയിലേക്ക് നയിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാതയിൽ പറവൂർ കവലയിൽ ജാഥയെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ തോട്ടക്കാട്ടുകര പ്രിയദർശിനി ടൗൺ ഹാളിലേക്ക് സ്വീകരിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി എ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് നേതാവ് ബാബു കാർത്തികേയൻ, സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം ടി.കെ. മോഹനൻ, കോൺഗ്രസ്-എസ് സംസ്‌ഥാന സെക്രട്ടറി ഇ.കെ. മുരളീധരൻ, ജനതാദൾ-എസ് നേതാവ് സലീം എടത്തല, എൽ.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ കെ.എം. കുഞ്ഞുമോൻ, സി.പി.എം ഏരിയ സെക്രട്ടറി വി. സലീം, അനിൽ കാ‌ഞ്ഞിലി, പി.എസ്. അഷറഫ്, ടി.എൻ. സോമൻ, പി. നവകുമാരൻ, രാജു തോമസ്, ഡോ. മുകുന്ദൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story